വയനാട്ടിലെ വിദ്യാർഥികൾ ഉന്നതപഠനത്തിനായി രാജ്യത്തെ മികച്ച സ്ഥാപനങ്ങൾ ലക്ഷ്യം വെക്കണമെന്ന് സബ് കലക്ടർ
പടിഞ്ഞാറത്തറ:.വയനാട്ടിലെ വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ തന്നെ ലക്ഷ്യം വച്ചു പഠിക്കണമെന്ന് മാനന്തവാടി സബ് കലക്ടർ ഉമേഷ് .രാജ്യത്തെ മികച്ച സ്ഥാപങ്ങൾ ,കോഴ്‌സുകൾ എന്നിവയെ കുറിച്ചുള്ള കൃത്യമായ ഗൈഡൻസ് വിദ്യാർഥികൾക്ക് സ്‌കൂൾതലത്തിൽ തന്നെ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറത്തറ ജെ.എൽ.എസ്. സയൻസ് ഫൗണ്ടേഷൻ സങ്കടിപ്പിച്ച എസ്.എസ്.എൽ.സി ,പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തരിയോട്,പടിഞ്ഞാറത്തറ,വെള്ളമുണ്ട തുടങ്ങിയ പഞ്ചായത്തുകളിൽ പെട്ട വിവിധ സ്‌കൂളുകളിൽ നിന്നായി മുന്നൂറോളം ഉന്നത വിജയികളായ പ്രതിഭകളെ അനുമോദിച്ച ചടങ്ങ് വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ പി.സി മമ്മൂട്ടി, ഹാരിസ് കെ,ജഫാർ മാസ്റ്റർ,കെ ടി ലത്തീഫ് ,ഷമീം പാറക്കണ്ടി തുടങ്ങി ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ധർ ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.മികച്ച വിജയം നേടിയ സ്‌കൂളുകളേയും,സാമൂഹ്യ ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്ക് ഷമീം പാറക്കണ്ടിക്കും,വിദ്യാഭ്യാസ കരിയർ ഗൈഡൻസ് മേഖലയിലെ സംഭാവനക്ക് കെ.എച്ച്. ജറീഷിനെയും ചടങ്ങിൽ ആദരിച്ചു.വിദ്യാർത്ഥിൾക്കുള്ള ഉപരിപഠന സെമിനാറിന് കരിയർ വിദഗ്ധൻ കെ.എച്ച്. ജെറീഷ് നേതൃത്വം നൽകി.





Leave a Reply