October 2, 2026

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും

0
By ന്യൂസ് വയനാട് ബ്യൂറോ
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും
താലൂക്കടിസ്ഥാനത്തില്‍ വൈത്തിരി ( കല്‍പ്പറ്റ) താലൂക്ക് – മുനിസിപ്പാലിറ്റി ഓഫീസ്,
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി താലൂക്ക് – മുനിസിപ്പല്‍ ഹാള്‍, ബത്തേരി
മുനിസിപ്പാലിറ്റി, മാനന്തവാടി താലൂക്ക് – ടൗണ്‍ ഹാള്‍, മാനന്തവാടി മുനിപ്പാലിറ്റി.
എന്നിവിടങ്ങളില്‍ മെയ് 31 വരെ നടത്തും.
നിലവില്‍ ഉപയോഗ പ്രദമായ സ്മാര്‍ട്ട് കാര്‍ഡ് ഉള്ള കുടുംബ ങ്ങളിലെ ഒരു അംഗം
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും പുതിയ റേഷന്‍ കാര്‍ഡുമായി കേന്ദ്രത്തില്‍
എത്തണം. രജിസ്‌ട്രേഷന്‍ ഫീസ് 30 രൂപ. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍
ഫീസ് ഇല്ല. അവസാന തീയ്യതി 2018 മെയ് 31.
 പുതുക്കല്‍ കേന്ദ്രങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുമായോ,
പഞ്ചായത്തിലെ കുടുംബശ്രീയുമായോ, 9388112609, 9633980996 എന്നീ ഫോണ്‍
നമ്പറുകളിലോ ബന്ധപ്പെടാം. ട്രോള്‍ഫ്രീ നമ്പര്‍ 18002002530 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news