സേവ് എ ഫാമിലി ഒത്തുചേരൽ സംഘടിപ്പിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സേവ് എ ഫാമിലി പദ്ധതിക്ക് പ്രാദേശിക തലത്തിൽ നേതൃത്വം നൽകിവരുന്ന സിസ്റ്റേഴ്സിന്റെ ഒത്തുചേരൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ വെച്ച് നടത്തി. ഒത്തുചേരൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ .ഫാ.പോൾ കൂട്ടാല ഉത്ഘാടനം ചെയ്തു. അസ്സോസിയേറ്റ് ഡയറക്ടർ .ഫാ. ജിനോജ് പാലത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ആനി ജോസ് ക്ലാസ്സെടുത്തു. സേവ് എ ഫാമിലി പ്രോഗ്രാം കോഓർഡിനേറ്റർ സിസ്റ്റർ അനിലിറ്റ്, ഷൈനി ജോർജ്, സുജ മാത്യു, ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.





Leave a Reply