March 29, 2024

അടിച്ചമർത്തപ്പെട്ടവനെ അരങ്ങിൽ ആവിഷ്കരിച്ച് നീരജ്

0
Img 20221207 143828.jpg
കണിയാരം : അടിച്ചമർത്തപ്പെട്ടവൻറെ ജീവിതം അരങ്ങിൽ എത്തിച്ച് നീരജ് കെ ഇന്ദ്രൻ.എച്ച്എസ്എസ് വിഭാഗം മോണോ ആക്ടിലാണ് ജിഎച്ച്എസ്എസ് മീനങ്ങാടി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥി അഭിമാന നേട്ടം കരസ്ഥമാക്കിയത്. ജയമോഹനന്റെ 100 സിംഹാസനത്തിന്റെ രംഗാവിഷ്കാരമാണ് നീരജ് വേദിയിൽ അവതരിപ്പിച്ചത്.
 
2019 സംസ്ഥാന കലോത്സവത്തിൽ എച്ച് എസ് വിഭാഗം മോണോ ആക്ടിൽ ഈ മിടുക്കൻ എ ഗ്രേഡ് നേടിയിരുന്നു.2017-ൽ തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.നാളെ നടക്കാനിരിക്കുന്ന കഥാപ്രസംഗ മത്സരത്തിലും പങ്കെടുക്കാൻ ഇരിക്കുകയാണ് നീരജ്.
മീനങ്ങാടി സ്വദേശി ഇന്ദ്രൻ , രമ്യ ദമ്പതികളുടെ മകനാണ്.നാടക നടനായിരുന്ന അച്ഛൻറെ പരിശീലനത്തിലൂടെയാണ് അഭിനയ കലയിലേക്ക് ആദ്യം ചുവട് വച്ചത്.ഹരിലാൽ ബത്തേരിയുടെ ശിക്ഷണത്തിലാണ്  ഏകാഭിനയ  പരിശീലനം നേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *