August 30, 2026

ചുരത്തിൽഇന്ന് വഴിമുടക്കിയത് ചരക്ക് ലോറി

0
GridArt_20221228_1848238852.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ചുരത്തിൽ ഇന്നും വാഹനക്കുരുക്ക്.മണിക്കൂറുകളോളമാണ് വാഹനങ്ങൾ ചുരത്തിൽ കുടങ്ങി കിടക്കുന്നത്. രാവിലെ ഏഴാം വളവിൽ ടൂറിസ്റ്റ് ബസ് കേടായതിനെ തുടർന്ന് ഗതാഗത തടസമുണ്ടായി. ഉച്ചകഴിഞ്ഞ് എട്ടാം വളവിൽ ചരക്ക് ലോറി നിന്ന് പോയി ഗതാഗതം സ്തംഭിച്ചു.രാവിലെ മുതൽ ഇടതടവില്ലാതെ കുരുക്കാണ്. ഇടക്ക് മുന്നോട്ട് പോകാൻ വഴി ഒരുങ്ങുമെങ്കിലും വീണ്ടും കുരുക്കിൽ അകപ്പെടുന്നു. ക്രിസ്മസ് അവധി ദിനങ്ങളിൽ നിരവധി പേരാണ് ചുരം കയറുന്നതും ഇറങ്ങുന്നതും .അതിനിടെ രോഗികളെയും കൊണ്ടുള്ള ആബുലൻസുകളും കുടങ്ങി കിടക്കുകയാണ്. ചുരം വശമില്ലാത്ത ഡ്രൈവർമാരാണ് പലപ്പോഴും വാഹനം കുടുങ്ങുവാനുള്ള കാരണമെന്ന് പറയുന്നു.അമിത ഭാരം കയറ്റിയ വാഹനങ്ങൾ കയറ്റം കയറുമ്പോൾ നിന്ന് പോകുന്നതും ഗതാഗത സംവിധാനം താറുമാറാക്കുന്നു. വനനിബിഢമാണങ്കിലും മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നതിനാൽ യാത്രക്കാർ ഉഷ്ണം അനുഭവിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *