വയനാട്ടിൽ ഏഴരക്കോടിയുടെ നഷ്ടം: കണക്കുകൾ 18 നകം സമർപ്പിക്കണം.
കൽപ്പറ്റ: കാലവർഷക്കെടുതിയിൽ ഇതുവരെ വയനാട് ജില്ലയിൽ ഏഴര കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഇനിയുള്ള കണക്കുകൾ എല്ലാ വകുപ്പുകളും 18-നകം സമർപ്പിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിയെക്കൂടാതെ എം.പി. എം ഐ . ഷാനവാസ്, എം.എൽ.എ.മാർ . ജില്ലാ കലക്ടർ, മറ്റ് ഉദ്യോഗസ്ഥർ ,ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.





Leave a Reply