March 28, 2024

പതിമൂന്നാമത് കരിന്തണ്ടൻ സ്മൃതിയാത്രയും – പുഷ്പാർച്ചനയും

0
Img 20230222 144424.jpg
 കൽപ്പറ്റ  :  2010 മുതൽ പീപ്പിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കരിന്തണ്ടൻ സ്മൃതിയാത്ര ഈ വർഷം പൂർവ്വാതികം ഭംഗിയാക്കാൻ സ്വാഗത സംഘ യോഗം തീരുമാനിച്ചു. എല്ലാവർഷവും മലപ്പുറം, കണ്ണൂർ , വയനാട്, കോഴിക്കോട് ജില്ലയിലെ പണിയ ഗോത്രവിഭാഗത്തിലെ ജനതയും, പീപ്പുമായി സഹകരിക്കുന്ന വിവിധ  സംഘടനകളും ഈ പരിപാടിയുടെ നടത്തിപ്പുമായി സഹകരിക്കാറുണ്ട്. താമരശ്ശേരി ചുരം കണ്ടുപിടിച്ച കരിന്തണ്ടൻമൂപ്പന്റെ  സൃമിദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം പടിപാടിയുടെ ഭാഗമായി  കരിന്തണ്ടന്റെ പ്രതിമ ചങ്ങലമരചുവട്ടിൽ  സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷത്തെ പരിപാടികൾ  സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിന്റെ (അമൃത് മഹോത്സവം ) ഭാഗമായിട്ടുമാണ് നടത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ മുകളിൽ സൂചിപ്പിച്ച നാല് ജില്ലകളിലെ ഗ്രാമങ്ങളിൽ സ്മൃതിദിനത്തിൽ പുഷ്പാർച്ചന നടത്തപ്പെടും , പന്ത്രണ്ടിന് രാവിലെ 9.30 ന് ചിപ്പിലിത്തോട് ചാലൻ മൂപ്പന്റെ നേതൃത്തത്തിൽ ഗോത്ര ആചാര ചടങ്ങുകളൊടെ സ്മൃതിയാത്ര ആരംഭിക്കും. വിവിധ ജില്ലകളിലെ ഗോത്രമൂപ്പൻമാരും , ഗോത്രജനതയും, പരിപാടിയുമായി സഹകരിക്കുന്ന എല്ലാം ജനങ്ങളും യാത്രയിൽ പങ്കാളികളാകും.  അമ്പത് അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി സുബറാവു, ജനറൽ കൺവീനർ  പദ്മനാഭൻ ചീക്കല്ലൂർ, ജോ- കൺവീനർമാർ  കളക്കുന്ന് രാജൻ,  ഷിജു പുതുപ്പാടി എന്നിവരെയും . ട്രഷറർ  നരിക്കോടൻ സുഷാന്ത്
രക്ഷാധികാരികൾ : കെ .സി പൈതൽ,
( കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡണ്ട്),പള്ളിയറ രാമൻ
 (കേരള വനവാസി വികാസ കേന്ദ്രം- മുൻ പ്രസിഡന്റ് ,രക്ഷാധികാരി* )
രാമസ്വാമി (ഗോത്ര ആചാര്യൻ)
ഗോവിന്ദൻ കോച്ചങ്ങോട് (അമ്പെയ്ത്  ആചാര്യൻ 
അഡ്വ: അശോകൻ (മേപ്പാടി ഖണ്ഡ് സംഘചാലക് ) 
സി.കെ ബാലകൃഷ്ണൻ ( വിഭാഗ് പര്യാവരൺ പ്രമുഖ് ),ടി. പി. അനന്ദനാരായണൻ മാസ്റ്റർ
 വാസുദേവൻ ചീക്കല്ലുർ (ഗ്രന്ഥകാരൻ )
 ചാലൻ മൂപ്പൻ
ചെടയൻ മൂപ്പൻ
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *