April 20, 2024

പെട്രോള്‍ ഡീസല്‍ സെസ് ജനദ്രോഹം: എസ്.ടി.യു. മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍

0
Img 20230222 153016.jpg
കല്‍പ്പറ്റ: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ് ചുമത്തിയ സര്‍ക്കാര്‍ നടപടി ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുകയാണെന്നും നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എസ്.ടി.യു. ജില്ലാ പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടി പ്രസ്താവിച്ചു. മോട്ടോര്‍ & എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി കല്‍പ്പറ്റയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാന സെക്രട്ടറി എം. അലി അദ്ധ്യക്ഷത വഹിച്ചു. കെട്ടിട നികുതിയും വൈദ്യുതി നിരക്കും വാട്ടര്‍ ചാര്‍ജും വര്‍ദ്ധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുന്നത് അംഗീകരിക്കാനാവില്ല .സര്‍ക്കാറിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും , പബ്ലിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ധന വില ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്തുക വഴി വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നിരിക്കെ സര്‍ക്കാറിന്റെ ദുര്‍വാശി അവസാനിപ്പിക്കാന്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു. മുസ് ലിംലീഗ് കല്‍പ്പറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി സലീം മേമന മുഖ്യ പ്രഭാഷണം നടത്തി. എസ്. ടി. യു. ജില്ലാ സെക്രട്ടറി അബു ഗൂഡലായ് , പി. ഇബ്രാഹീം കുട്ടി , വി.എ. ബഷീര്‍ ,ടി.പി. ജമാല്‍ , പി. അഷ്‌റഫ് , കെ അസീസ് , വി.ഹംസ മൗലവി, പി.ആബിദ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് . എസ്.രജീഷ് അലി സ്വാഗതവും ജനറല്‍ സെക്രട്ടറി ടി. ഷാഫി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *