April 20, 2024

സിപിഐഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ കൽപ്പറ്റയിൽ സ്വീകരണം നൽകും

0
Img 20230222 194241.jpg
കൽപ്പറ്റ :വർഗ്ഗീയതയ്ക്കും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും എതിരായി സിപിഐഎം സംസ്ഥാന സെക്രട്ടറി ക്യാപ്റ്റനായുള്ള ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ ഫെബ്രുവരി 23 കൽപ്പറ്റയിൽ സ്വീകരണം നൽകും. വൈകിട്ട് 5.30 മുതൽ കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിസരത്താണ് പരിപാടി. ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മാസ്റ്റർക്ക് പുറമേ പി കെ ബിജു, എം സ്വരാജ് , സി എസ് സുജാത, ജെയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവരും പൊതു സമ്മേളനത്തിൽ സംസാരിക്കും.ജാഥയെ വരവേൽക്കാൻ വിപുലമായ പ്രചരണ പ്രവർത്തനങ്ങളാണ് കൽപ്പറ്റയിൽ സംഘടിപ്പിച്ചിട്ടുള്ളത്. 23 ന് വൈകുന്നേരം മണ്ഡലം അതിർത്ഥിയായ വാര്യാട് മുതൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് കൊണ്ടുവരും. കൽപ്പറ്റ പുതിയ സ്റ്റാൻറ് പരിസരത്ത് നിന്ന് ജാഥാ ക്യാപ്റ്റനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്കാനയിക്കും. വിവിധയിനം കലാപരിപാടികളും നടക്കും. ജാഥയുടെ വിജയത്തിനായി എല്ലാ ജനങ്ങളുടേയും പങ്കാളിത്തം സിപിഐഎം കൽപ്പറ്റ മണ്ഡലം കമ്മിറ്റി അഭ്യർത്ഥിച്ചു. സംഘാടക സമിതി ചെയർമാൻ സി കെ ശശീന്ദ്രൻ, കൺവീനർ കെ റഫീഖ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ഹാരിസ് , കെ സുഗതൻ , കെ എം ഫ്രാൻസിസ്, എം മധു, എം സെയ്ത്, ജോബിസൺ ജയിംസ്, വൈത്തിരി ഏരിയാ സെക്രട്ടറി യൂസഫ് ചെമ്പൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *