April 25, 2024

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തി

0
Img 20230301 160545.jpg
കല്‍പ്പറ്റ:ജില്ലാ ആരോഗ്യ വകുപ്പ് ലോക ക്ഷയരോഗ ദിനാചരണത്തിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികളില്‍ ക്ഷയരോഗത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായി കലാ മത്സരങ്ങള്‍ നടത്തി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാര്‍ട്ടൂണ്‍ മത്സരവും പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടത്തിയ മോണോ ആക്ട് മത്സരവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി ഓഫീസര്‍ കെ.വി സിന്ധു അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജ്ഞാനപ്രകാശം, ടി.ബി. എച്ച്.ഐ.വി കോര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സലീം തുടങ്ങിയവര്‍ സംസാരിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 2 ന് ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓരോ കോളേജില്‍ നിന്നും രണ്ട് പേര്‍ അടങ്ങുന്ന ടീം മാര്‍ച്ച് 2 ന് രാവിലെ 10 ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചേരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *