April 25, 2024

അതിരൂക്ഷമായ വിലക്കയറ്റം: തയ്യൽ തൊഴിലാളികൾ സമരത്തിലേക്ക്

0
Img 20230313 142124.jpg
കൽപ്പറ്റ :കേരളത്തിലെ അഞ്ചര ലക്ഷത്തിലധികം തയ്യൽ തൊഴിലാളികളെ സാരമായി ബാധിക്കുന്ന ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിലേക്കായി 22.10.2021 ൽ കേരള മുഖ്യമന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവർക്കും കേരളത്തിലെ മുഴുവൻ എം.എൽ.എ മാർക്കുമായി തയ്യൽ തൊഴിലാളികളുടെ അടിയന്തിര പ്രാധാന്യമർഹിക്കുന്ന മൂന്നു വിഷയങ്ങൾ അടക്കമുള്ള നിവേദനം തയ്യൽ തൊഴിലാളി ക്ഷേമനിധി ബില്ലിന്റെ ഭേദഗതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച നടത്തുന്നതിനായി സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് 26.10.2021, 27.10.2021 തീയതികളിൽ നിയമസഭയിൽ വിശദമായ ചർച്ചകളും നടന്നിട്ടുള്ളതാണ്. എം.എൽ.എ.മാർ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം ലഭ്യമാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ഉറപ്പ് പറഞ്ഞിരുന്നതുമാണ്. എന്നാൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ പരിഹാരം ലഭ്യമാകാതിരുന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധസൂചകമായി 20.07.2022 ൽ സെക്രട്ടേറിയറ്റ് നടയിൽ കൂട്ട സത്യാഗ്രഹസമരം നടത്തുകയും, സമരപന്തലിൽ അഭിവാദ്യം അർ പ്പിക്കാൻ എത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി  ആനാവൂർ നാഗപ്പൻ തൊഴിൽ വകുപ്പ് മന്ത്രിയും സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന നൽകിയെങ്കിലും നാളിതുവരെ തൊഴിൽ വകുപ്പ് മന്ത്രി അത്തരമൊരു ചർച്ചയ്ക്ക് അവസരം നൽ വാഗ്ദാനം കിയിട്ടുമില്ല. വിഷയത്തിൽ ഇടപെട്ടിട്ടുമില്ല. ഈ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ടും കൂടാതെ കേന്ദ്രസംസ്ഥാന ഗവർന്മെന്റുകൾ 2023 -24 കാലയളവിലേക്കുള്ള ബഡ്ജറ്റിലൂടെ എല്ലാവിധ നികുതികളും ക്രമാതീതമായി വർദ്ധിപ്പിക്കുകയും കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും ഗ്യാസിനും ക്രമാതീതമായി വിലയുയർത്തിയതിനടൊപ്പം തന്നെ കേരള സർക്കാർ ഒരു ലിറ്റർ പെട്രോളിന് 2 രൂപ സെസ്സും കുടിവെള്ളം, വൈദ്യുതി, ഡീസൽ, പെട്രോൾ, ഭൂനികുതി, കെട്ടിടനികുതി തുടങ്ങി സമസ്തമേഖലയ്ക്കും അമിതഭാരം അടിച്ചേൽപ്പിച്ച സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് ഓർമപ്പെടുത്തിക്കൊണ്ടും മാർച്ച് മാസം 15-ാം തീയതി വയനാട് ജില്ലയിൽ തയ്യൽ തൊഴിലാളികളുടെ മാർച്ചും ധർണ്ണയും നടത്തുന്നതിനോടൊപ്പം വിഷയങ്ങൾ പരിഹരിക്കും വരെയും തുടർസമരങ്ങൾ നടത്തുവാൻ സംഘടന തീരുമാനിച്ചിരിക്കുകയാണ് 
തയ്യൽ തൊഴിലാളി ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ 
1. തയ്യൽ തൊഴിലാളി ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യം.
1986 നവംബറിൽ പ്രഖ്യാപിച്ച ഡെത്ത് കം റിട്ടയർമെന്റ് ബെനഫിറ്റ് സ്കീമിൽ അംഗമായ തയ്യൽ തൊഴിലാളിക്ക് 42 വർഷം മാസം 10/- രൂപ വീതം പണമടച്ചാൽ അടച്ച് പൈസയും പലിശയുടേക്കും 50000/- രൂപ റിട്ടയർമെൻറ് ആയി ലഭിക്കും എന്നാണ് അന്നത്തെ സർക്കാർ ഗസറ്റ് വഴി പ്രസിദ്ധീകരിച്ചത്. തുടർന്ന് 1994 ൽ തയ്യൽ തൊഴിലാളിക്ക് തനതായി ക്ഷേമനിധി രൂപപെടുത്തിയപ്പോൾ 10/- രൂപ വീതം 42 വർഷം അടച്ചാൽ 60000/- രൂപ റിട്ടയർമെൻറ് എന്നാണ് സർക്കാർ നടപ്പെടുത്തിയത്. ഈ അംശാദായം 2008 ൽ 20/- രൂപ എന്ന് വർദ്ധിപ്പിച്ചപ്പോഴും റിട്ടയർമെൻറ് തുക വ്യത്യാസപ്പെടുത്തിയില്ല. തുടർന്ന് 2020 ഏപ്രിൽ മുതൽ അംശാദായം 50/ രൂപയാക്കി വർദ്ധിപ്പിക്കുകയും റിട്ടയർമെന്റ് തുക എസ് ആർ ഒ  നമ്പർ : 426/2020 – പ്രകാരം 150000/- രൂപ എന്ന് വിജ്ഞാപനപ്പെടുത്തി. 10 രൂപ വച്ചു. 20/- രൂപ വച്ചും സംശാദായം അടച്ചു വന്നിരുന്ന തൊഴിലാളിക്ക് ആ കാലഘട്ടത്തിൽ 34 വർഷം സർവീസ് ഉള്ള ആളിന് പ്രഖ്യാപിച്ച റിട്ടയർമെന്റ് തുക 25940/- രൂപ എന്നിരിക്കെ നിലവിൽ 34 വർഷം സർവിസുള്ള തൊഴിലാളിക്ക് റിട്ടയർമെൻറ് തുകയായി ബോർഡ് അയച്ചു നൽകിയത് 11105/- രൂപ മാത്രമാണ്. സർക്കാരിന്റെയോ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയോ ഉത്തരവുകളോ അനുമതിയോ ഇല്ലാതെ ചീഫ് എക്സിക്യുട്ടീവ് ഓഫീസിൽ നിന്നും ഇത്തരത്തിൽ റിട്ടയർമെന്റ് വിതരണം ചെയ്യുന്നതും അതിന്റെ മാനദണ്ഡങ്ങളും അതിക്രൂരമായ നടപടിയാണ്. ഇതിന് അടിയന്തിരമായി മാറ്റമുണ്ടാകണം. 
2. പ്രസവാനുകൂല്യം
2012 ഏപ്രിൽ 1 മുതൽ 15000/- രൂപ എന്നാണ് സർക്കാർ വിജ്ഞാപനം, എന്നാൽ 2000/- രൂപ മാത്രമാണ് പ്രസവിച്ചാൽ 3 മാസത്തിനകം വിതരണം നടന്നുവരുന്നത്. ബാക്കി 13000/- രൂപ കാലതാമസം വരുത്തിയാണ് വിതരണം നടക്കുന്നത്. പ്രസവാനൂകൂല്യം എന്നാൽ പ്രസവകാലഘട്ടത്തിലെ ആനുകൂല്യം എന്നാണ്. അത് വിതരണം നടത്തുമ്പോൾ ഒരുമിച്ചു വിതരണം നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കണം.
3. ഇരട്ട പെൻഷൻ
തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരിക്കെ ഭർത്താവ് മരിച്ച് വിധവാ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നർക്ക് 60 വയസ്സ് പൂർത്തിയായാൽ തയ്യൽ തൊഴിലാളി പെൻഷൻ ലഭിക്കണമെങ്കിൽ വിധവാ പെൻഷൻ വേണ്ട എന്ന് എഴുതികൊടുത്ത് ഇരട്ട പെൻഷൻ എന്ന നടപടിയിലൂടെ പാവം വിധവകളെ ദ്രോഹിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർക്കും എം എൽ എ  മാർക്കും എം പി  മാർക്കും അടക്കം ഇരട്ടപെൻഷൻ നിലവിലുള്ള രാജ്യത്താണ് വിധവകളായ പാവം തയ്യൽ തൊഴിലാളി സ്ത്രീകളോട് ഈ വിവേചനം കാട്ടുന്നത് ഇത് അവസാനിപ്പിക്കണം. 
എന്ന്
ജില്ലാ സെക്രട്ടറി കെ കെ ബേബി, പ്രസിഡന്റ് എൻ പത്മനാഭൻ, ട്രഷറർ യു കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റിയംഗം ആർ ദേവയാനി, ജോ. സെക്രട്ടറി എം എൻ ശിവകുമാർ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *