April 19, 2024

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം: ജോയിന്റ് കൗണ്‍സില്‍

0
Img 20230317 134712.jpg
പുത്തൂര്‍വയല്‍: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നും, പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും പുത്തൂര്‍ വയല്‍ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് കേന്ദ്രത്തില്‍ ന‍ടന്ന ജോയിന്റ് കൗൺസിൽ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും, ജനാധിപത്യ അവകാശങ്ങള്‍ കവർന്നെടുക്കുന്നതിനുള്ള അജണ്ടകളാണ് ഇന്ത്യൻ ഭരണകൂടം നടത്തുന്നത്. സേവന വേതന അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം ജനാധിപത്യ അവകാശ സംരക്ഷണവും ജീവനക്കാരുടെ മുദ്രാവാക്യമായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സർക്കാർ ജീവനക്കാർ കേരള സമൂഹത്തിന് നൽകിയ സംഭാവനകൾ വിസ്മരിക്കാൻ ആകില്ല എങ്കിലും ജീവനക്കാർ കൂടുതൽ സാമൂഹിക പ്രതിബദ്ധതയോടെ മുന്നോട്ടു വരേണ്ടതുണ്ട്. ചുരുക്കം ചില ജീവനക്കാർ കാണിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ജീവനക്കാരെ ആകെ പൊതുസമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്നതിന് കാരണമാകുന്നു. ജനപക്ഷ സിവിൽ സർവ്വീസ് എന്ന മുദ്രാവാക്യം കൂടുതൽ മൂർച്ചയോടെ ജീവനക്കാരുടെ മുന്നിലേക്ക് എത്തിക്കണമെന്നും അദ്ദേഹമ പറഞ്ഞു. സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും, പ്രവർത്തന റിപ്പോർട്ട് കെ എ പ്രേംജിത്തും അവതരിപ്പിച്ചു. എം പി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ എം.എസ് സുഗൈതകുമാരി, സെക്രട്ടറിയേറ്റ് അംഗം എം.സി ഗംഗാധരൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ സുധാകരൻ, ആർ .ശ്രീനു സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.കെ മൂർത്തി, കെ എന്‍ പ്രേമലത, സി എം. സുധീഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് എം പി ജയപ്രകാശ് പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡണ്ടായി എം പി ജയപ്രകാശിനേയും, സെക്രട്ടറി ബിനിൽ കുമാർ ടി ആര്‍, ജില്ലാ ട്രഷററായി ആർ. ശ്രീനു എന്നിവരെ തെരഞ്ഞെടുത്തു.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *