July 14, 2026

ബദൽ പാത: ജില്ലാ പഞ്ചായത്തിന്റെ നീക്കം അഭിനന്ദനാർഹം – കർമ്മസമിതി

0
IMG-20180706-WA0035
By ന്യൂസ് വയനാട് ബ്യൂറോ
 പടിഞ്ഞാറത്തറ: ഒറ്റപ്പെടുന്ന വയനാടിന് ചുരമില്ലാത്ത ഒരു ബദൽ പാതയ്ക്കായി ശക്തമായ മുറവിളികൾ ഉയരുന്നതിനിടെ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് സർവ്വകക്ഷിയോഗം വിളിച്ചത് അഭിനന്ദനാർഹമാണെന്ന് പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മസമിതി യോഗം വിലയിരുത്തി. ബദൽ പാതകളിലൊന്നിനോടുംകർമ്മസമിതി എതിരല്ല. പക്ഷേ,70% ലധികം പണി പൂർത്തീകരിച്ച 960 ലക്ഷം രൂപ മുതൽ മുടക്കിയ പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡിനെ വെള്ളാനയാക്കി അവശേഷിപ്പിച്ചുക്കൊണ്ട് പുതിയ സർവ്വേയുടെ പുറകേ പോകുന്നതിലെ രാഷ്ട്രീയവും ചിലർക്കുള്ള സാമ്പത്തിക ലാഭവും കണ്ടില്ലെന്ന് നടിക്കാനാവില്ല. അടിയന്തിരമായി റവന്യൂ, വനം, പൊതുമരാമത്തുകളുടെ ഉന്നതതല യോഗം വിളിച്ച്  വനഭൂമി വിട്ടുകിട്ടുന്നതിന് കേന്ദ്രത്തിന് അപേക്ഷ സമർപ്പിക്കുകയും, തുടർ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്. ചുരം വീതി കൂട്ടുന്നതിന് വനഭൂമി വിട്ടുകിട്ടുന്നതിന് ഭരണകൂടങ്ങൾ കാണിച്ച ആർജ്ജവം ഈ കാര്യത്തിലും കാണിക്കണം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അടിയന്തിര ഇടപെടലുകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഇലക്ഷൻ ബഹിഷ്ക്കരണമടക്കമുള്ള സമരങ്ങൾക്ക് വയനാട് സാക്ഷ്യം വഹിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമയെ യോഗം അഭിനന്ദിച്ചു. ജോൺസൺ ഒ.ജെ. അധ്യക്ഷത വഹിച്ചു.ജോണി മുകളേൽ ബിനോയി തോമസ്, കമൽ ജോസഫ്, ജോബിൾ ജോൺ, ജോർജ്ജ് ഇടയത്ത്, ഷോയി വർഗ്ഗീസ്, സുബിൻ ബെന്നി, വിനോദ് കെ.ബി പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *