July 15, 2026

എൽസ്റ്റൻ എസ്റ്റേറ്റിൽ തൊഴിലാളികൾ തേയില ചപ്പ് പറിച്ച് വിൽക്കും

0
IMG-20180706-WA0040
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: എൽസറ്റൻ എസ്റ്റേററിൽ ശമ്പളവും മറ്റാനുകൂല്യങ്ങളും മുടങ്ങുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ശക്തമായ സമരത്തിന്  തീരുമാനമെടുത്തു.   300 ഓളം വരുന്ന തൊഴിലാളികളാണ് എസ്റ്റേറ്റിൽ ഉള്ളത് .തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളം
നൽകാനുണ്ട് . സർവ്വീസിൽ നിന്ന് 10 വർഷമായി പിരിഞ്ഞ 100 ഓളം തൊഴിലാളികൾക്ക്
ഗ്രാറ്റുവിറ്റി നൽകിയിട്ടില്ല .പുറമെ 2016-2017 ലെ ബോണസും നൽകിയിട്ടില്ല.  സർവീസിൽ നിന്ന്
പിരിഞ്ഞ തൊഴിലാളികൾ ജോലി ചെയ്ത കാലത്ത് നിയമവിരുദ്ധമായി പി.എഫ് വിഹിതം
പിടിച്ച് വച്ചതായും തൊഴിലാളികൾ പറയുന്നു . മാനേജ്മെന്റിന്റെ ഇത്തരത്തിലുള്ള നിലപാടിൽ
 പ്രതിഷേധിച്ചാണ് സംയുക്ത യൂണിയന്റെ നേത്യത്വത്തിൽ ഈ മാസം 10
മുതൽ അനിശ്ചിതകാല സമരം നടത്തുന്നത്. സമര പ്രഖ്യാപന കൺവൻഷൻ ഐ. .എൻ. റ്റി.
യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.എൻ.ഒ.ദേവസ്യ അധ്യക്ഷത
വഹിച്ചു. എൻ. വേണു മാസ്റ്റർ, യു കരുണൻ, സാം പി മാത്യു, കെ.ടി ബാലകൃഷ്ണൻ
എന്നിവർ പ്രസംഗിച്ചു. സമരസമിതി ഭാരവാഹികളായി പി.പി. ആലി (ചെയർമാൻ),
എൻ എ.വേണു മാസ്റ്റർ ,എൻ.ഒ. ദേവസ്യ (വൈ.ചെയർമാൻമാർ) യു കരുണൻ, കെ ടി ബാല
ക്യഷ്ണൻ(കൺവീനർമാർ) സാം പി മാത്യു ( ജോ.കൺവീനർ) എന്നിവരെ
തിരഞ്ഞെടുത്തു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *