125 മയക്ക് ഗുളികകൾ എക്സൈസ് അധികൃതർ പിടികൂടി.
കൽപ്പറ്റ: ബൈക്കിൽ കടത്തിയ
125 ഓളം സ്പാസ് മോ പ്രോക്സി വോൺ പ്ലസ് മയക്ക്ഗുളികകള്‍ എക്സൈസ് അധികൃതർ പിടികൂടി. വയനാട് എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ വടുവന്‍ചാല്‍ ചോലാടി ഫോറസ്റ്റ് ചെക്ക്പോസ്ററിന് സമീപം വെച്ചാണ് 125 മയക്ക് ഗുളികകള്‍ പിടികൂടിയത്. വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സെ്പക്ടര്‍ കെ.എസ്. ഷാജിയും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. . ഗുളികൾ കടത്തിയ കല്‍പ്പറ്റ അമ്പിലേരി ഭാഗത്ത് താമസിക്കുന്ന ചീനിക്കാതൊടി വീട്ടില്‍ ഇസ്മായില്‍ മകന്‍ അബ്ദുള്‍ റഹീം . സി.(38) എന്നയാളെ അറസ്ററ് ചെയ്തു ..മയക്ക്മരുന്ന് കടത്തികൊണ്ട് വന്ന കെ.എൽ. 12 കെ. 6568 നം സ്കൂട്ടറും പിടികൂടി.





Leave a Reply