August 14, 2026

വിദ്യാലായങ്ങളിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന ചന്ദ്രദിനത്തിന്റെ അൻപതാം വാർഷികാഘോഷം

0
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: വിദ്യാലായങ്ങളിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന ചന്ദ്രദിനത്തിന്റെ അൻപതാം  വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കേരള  ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന  നിർവ്വാഹക സമിതി അംഗം  പ്രൊഫ.കെ.ബാലഗോപാലൻ  നിർവ്വഹിച്ചു.

ആ കാൽവെപ്പിന്റെ  അൻപതു വർഷങ്ങൾ  എന്ന പേരിലാണ്  കേരളത്തിലെ  മുഴുവൻ വിദ്യാലയങ്ങളിലും  ഈ പ്രവർത്തനങ്ങൾ  നടത്തുക. ജ്യോതിശാസത്രപ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം നൽകുക. ചാന്ദ്രമനുഷ്യൻ  ഭൂമിയിൽ, ബഹിരാകാശ  ഗവേഷണത്തിന്റെ ചരിത്രം, ചന്ദ്ര വിശേഷങ്ങൾ, ചാന്ദ്ര പരിവേഷണത്തിന്റെ  ചരിത്രം, ശാസ്ത്ര കല്പിത  കഥാരചന,അമ്പിളിമാമനു കത്തയക്കൽ, പോസ്റ്റർ  പ്രദർശനം, റോക്കറ്റ് മാതൃക  നിർമ്മാണം, ആകാശ നിരീക്ഷണം, ചന്ദ്രഗ്രഹണ  നിരീക്ഷണം, തുടങ്ങി  വിവിധ പ്രവർത്തനങ്ങൾ 20l9 ജൂലായ് 21 വരെ നടത്തും. 

ഈ വർഷത്തെ വിജ്ഞാനോത്സവത്തിന്റെ ഭാഗമായാണ്  ഇത്തരം പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്‌, കേരള  ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ  സഹകരണത്തോടെ  നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ സ്കൂൾ തലം  ആഗസ്റ്റ്  ഒന്നാം തീയതി എല്ലാ സ്കൂളുകളിലും  നടക്കും. 
ഇതിനു മുന്നോടിയായി അധ്യപക പരിശീലനം ബി.ആർ.സി ബത്തേരി, മാനന്തവാടി, എസ്.കെ.എം.ജെ.കല്പറ്റ  എന്നീ കേന്ദ്രങ്ങളിൽ  നടന്നു.' 
ആകാൽ വെപ്പിന്റെ  അൻപതു വർഷങ്ങൾ  എന്ന  വിഷയത്തിൽ  എം.എം.ടോമി, ജോൺ മാത്യു, സാബു ജോസ് എന്നിവർ  ക്ലാസ്സ് എടുത്തു.
ബി ആർ  സി കോർഡിനേറ്റർമാരായ സത്യൻ മാസ്റ്റർ, എ.കെ.ഷിബു എന്നിവർ മുഖ്യ അതിഥികളായിരുന്നു.
 ടി.പി‌ സന്തോഷ്, കെ.കെ.സുരേഷ്കുഞ്ഞികൃഷ്ണൻ  തുടങ്ങിയവർ  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *