August 27, 2026

സന്തോഷ് .എസ് .പിള്ളക്ക് ടി.വി അച്യുതവാര്യർ പുരസ്ക്കാരം

0
20230726_160133.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മനോരമ ന്യൂസ് വയനാട് ബ്യൂറോയിലെ സീനിയർ ക്യാമറാമാൻ സന്തോഷ് എസ്. പിള്ളക്ക് തൃശൂർ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ അച്യുതവാര്യർ സ്മാരക പുരസ്ക്കാരം ലഭിച്ചു.10001 രൂപയും പ്രശസ്തി പത്രവും ആഗസ്റ്റ് ആറിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽആരോഗ്യ മന്ത്രി വീണാ ജോർജ് സമ്മാനിക്കും.മനുഷ്യനും വന്യ ജീവിയും എന്ന വിഷയത്തിലെ മികച്ച വാർത്താ ദൃശ്യങ്ങളാണ് അവാർഡിന് പരിഗണിച്ചത്.പടിഞ്ഞാറത്തറ 16-ാം മൈൽ സ്വദേശിയാണ് സന്തോഷ്. മാതൃഭൂമി കോട്ടയം ബ്യൂറോയിലെ ജി.ശിവപ്രസാദും വാർത്ത ചിത്രത്തിനുള്ള അവാർഡിന് അർഹനായി.രാജൻ പൊതുവാൾ, എൻ. മോഹന കൃഷ്ണ, ജനാർദനൻ മോണാലിസ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്ക്കാരം നിർണയിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *