കർഷക പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്ന അഡ്വ.ജോഷി സിറിയക്കിനെ അനുസ്മരിച്ചു
കല്‍പ്പറ്റ: കര്‍ഷക പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു അഡ്വ.ജോഷി സിറി യക്കെന്ന് ഡി. സി സി പ്രസിഡണ്ട് എന്‍. ഡി.അപ്പച്ചന്‍ അനുസ്മരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.ജോഷി സിറിയക്കിന്റെ രണ്ടാം ഓര്‍മ ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് വി.എന്‍.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എം കുര്യയാക്കോസ്, കെഎസ് യു ജില്ലാ പ്രസിഡണ്ട് ഗൗതം ഗോകുല്‍ദാസ് ഒ. വി അപ്പച്ചന്‍, പി.എം. ബെന്നി, വി. ടി. തോമസ്, ബൈജു ചാക്കോ, എം. ജി .ബിജു, എ.എം നിഷാന്ത് , വി. ഡി .ജോസ്, കെ. ജെ.ജോണ്‍, സിബി തരിയോട്എന്നിവര്‍ സംസാരിച്ചു.






Leave a Reply