September 17, 2026

പനവല്ലിയെ വിറപ്പിച്ച കടുവയെ കാട്ടിൽ വിടില്ലെന്ന് വനംവകുപ്പിന്റെ തീരുമാനം

0
IMG_20230928_135951.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി : കഴിഞ്ഞദിവസം തിരുനെല്ലി പനവല്ലിയിൽ കൂട്ടിലായ കടുവയെ കാട്ടിൽ വിടില്ലെന്ന് തീരുമാനം. വനവകുപ്പിന് കീഴിലുള്ള കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ കടുവയെ സംരക്ഷിക്കും. മൃഗപരിപാലന കേന്ദ്രത്തിൽ കടുവകളുടെ എണ്ണം പരമാവധി ആയതിനാൽ രണ്ടു കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി.
 കടുവയുടെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ട്. ഈ സാഹചര്യത്തിലാണ് കാട്ടിലേക്ക് അയക്കേണ്ടന്ന തീരുമാനമെടുത്തത്. പനവല്ലി നിവാസികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് തീരുമാനം. അതേസമയം കടുവയെ എത്തിച്ച കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ കടുവുകളുടെ എണ്ണം ഏഴായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *