May 20, 2024

കഴിഞ്ഞദിവസം പനവല്ലിയിൽ പിടികൂടിയത് മൂന്നുമാസം മുമ്പ് കാട്ടിൽ അയച്ച അതേ കടുവ എന്ന് സ്ഥിരീകരിച്ചു

0
Img 20230928 135825.jpg
മാനന്തവാടി: കഴിഞ്ഞദിവസം പനവല്ലിയിൽ പിടികൂടിയ കടുവ അതേ പ്രദേശത്ത് വെച്ച് പിടികൂടി ഉൾവനത്തിൽ അയച്ച അതേ കടുവയാണെന്ന് സ്ഥിരീകരിച്ചു. തിരുനെല്ലി പനവല്ലിയില്‍ കൂട്ടിലായത് മൂന്ന് മാസം മുമ്പ് പിടികൂടി വനത്തില്‍ പെണ്‍കടുവ തന്നെയെന്ന് കണ്ടത്തിയിട്ടുണ്ട് .
കഴിഞ്ഞ ജൂണിൽ പനവല്ലിയിലും സമീപപ്രദേശങ്ങളിലും കടുവ കന്നുകാലികളെ കൊന്നതോടെ ആദണ്ഡക്കുന്നില്‍ കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 24ന് കടുവ കൂട്ടിൽ കുടുങ്ങി. പരിശോധനയില്‍ കടുവക്ക് കാര്യമായി പരിക്കുകളൊന്നുമില്ലെന്നും, വനത്തില്‍ നിന്നും ഇര തേടാന്‍ പ്രാപ്തയാണെന്നും മനസിലായതിനെ തുടര്‍ന്ന് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനുള്ളില്‍ തന്നെ കടുവയെ വിട്ടയക്കുകയുമായിരുന്നു.
2021-22 സെന്‍സസിലാണ് നോര്‍ത്ത് വയനാട് ഫൈവ് (എന്‍ഡബ്ല്യു5) എന്ന് നാമകരണവും നല്‍കിയത്. 11 വയസ് പ്രായമുള്ള അതേ കടുവ തന്നെയാണ് പനവല്ലിയിലും സമീപപ്രദേശങ്ങളിലുമെത്തി നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നത് . ആദിവാസി വയോധികരുടെ വീട്ടിലെത്തിയതും ഇതേ കടുവ.
ഇത്തവണ ജനവാസമേഖലയിലെത്തിയ കടുവ ഒന്നരമാസക്കാലത്തോളം കനത്തഭീതി വിതച്ചാണ് കൂട്ടിലാകുന്നത്. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ പനവല്ലി ക്രിസ്ത്യന്‍പള്ളിക്ക് സമീപം രവിയുടെ സ്ഥലത്തുവെച്ച കൂട്ടിലാണ് കടുവ വീണത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *