October 7, 2026

ദുരിതബാധിതർക്ക് സഹായമാകാൻ കലാകാരൻമാർ സംസ്ഥാന കലാ ജാഥ നടത്തും.

0
IMG-20180901-WA0115
By ന്യൂസ് വയനാട് ബ്യൂറോ
കലാകാരന്മാരുടെ സംഘടനയായ കൈരളി ആർടിസ്റ്റ്സ് ആന്റ് ലിറ്ററേറ്റേഴ്‌സ് അസോസിയേഷൻ (കല) യുടെ ആഭിമുഖ്യത്തിൽ ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാന വ്യാപകമായി കലാജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ ഒരു മാസക്കാലമാണ് ജാഥ നീണ്ട് നിൽക്കുക. ജാഥയുടെ ഉദ്ഘാടനം നാടക-സിനിമ സംവിധായകൻ മനോജ് കാന ഒക്ടോബർ ഒന്നിന്  കാസറഗോഡ്  വച്ച് നിർവഹിക്കും. പ്രമുഖ കലാകാരൻമാർ ജാഥയിലുടനീളം പങ്കെടുക്കും.  .ജാഥയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഇവർ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *