കാർഷിക കടങ്ങൾ എഴുതിതള്ളണം:ലോക് താന്ത്രിക്ക് ജനതാദൾ (എൽ .ജെ.ഡി.) ജില്ലാ കമ്മിറ്റി
കാർഷിക കടങ്ങൾ എഴുതിതള്ളണം
കല്പറ്റ: മഴക്കെടുതിയിൽ കാർഷികമേഖലയിലുണ്ടായ നാശനഷ്ടം പരിഗണിച്ച് മുഴുവൻ കാർഷിക കടങ്ങളും പൂർ ണ്ണമായും എഴുതിതള്ളണമെന്ന് ലോക്താന്ത്രിക്ക് ജനതാദൾ (എൽ .ജെ.ഡി.) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വയലുകളിൽ വെള്ളം ദിവസങ്ങളോളം കെട്ടികിടന്നതിനാൽ കൃഷി പൂർണ്ണമായും നശിച്ചു. അടുത്ത കൃഷിയിറക്കുന്നതിന് വിത്തുപോലും ലഭിക്കാത്ത സാഹചര്യത്തിൽ പുതിയതായി കൃഷി ഇറക്കുന്നതിന് എല്ലാവിധ കൃഷിക്കും ആവശ്യമായ വിത്തുകൾ നല്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ സഹായം കേന്ദ്രസര്ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടും. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. വി.പി. വർക്കി അധ്യക്ഷത വഹിച്ചു. ഇ.ആര്. സന്തോഷ് കുമാർ , യു.എ. ഖാദർ , ജോസ് പനമട, പി.എം. ഷബീറലി, കെ.എസ്. ബാബു, കെ.എ. സ്കറിയ, കെ.എ. ചന്തു, എൻ .ഒ. ദേവസ്യ, എം.കെ. ബാലൻ , കെ.കെ. വത്സല എന്നിവർ സംസാരിച്ചു.




Leave a Reply