October 8, 2026

സ്‌പോട്ട് അഡ്മിഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
ഉപരിപഠനത്തിന് അർഹത നേടിയ ജില്ലയിലെ എല്ലാ പട്ടിക വർഗ്ഗ
വിദ്യാർത്ഥികൾക്കും, ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുന്നതിനായി
സെപ്തംബർ 7ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വൈത്തിരി താലൂക്കിൽ
കൽപ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലും മാനന്തവാടി താലൂക്കിൽ മാനന്തവാടി
ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും, സുൽത്താൻ ബത്തേരി താലൂക്കിൽ
സർവജന ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് സ്‌പോട്ട് അഡ്മിഷൻ ക്യാമ്പ്. നിലവിൽ
ഹയർ സെക്കൻഡറി പ്രവേശനം ലഭിച്ചിട്ടില്ലാത്ത പട്ടികവർഗ്ഗ വിദ്യാർത്ഥികൾ
രക്ഷിതാക്കളോടൊപ്പം അസ്സൽ രേഖകളുമായി രാവിലെ 10ന് ക്യാമ്പിൽ ഹാജരാകണം.
ഫോൺ 04936 204151 ടോൾ ഫ്രീ 1077. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *