April 29, 2026

ജല ഗുണത പരിശോധനയുടെ ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയാനന്തര ശുചീകരണത്തിന്റെ ഭാഗമായി ക്ലോറിനേഷന്‍ നടത്തിയ കിണറുകളിലെ ജല ഗുണത പരിശോധനയുടെ ഉദ്ഘാടനം നാളെ   (സെപ്തംബര്‍ 8) രാവിലെ 9 മണിക്ക് മുണ്ടേരി ജിവിഎച്ച്എസ്എസില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിക്കും.
     ആദ്യഘട്ടത്തില്‍പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലും കല്‍പ്പറ്റ നഗര സഭയിലുമാണ് ജലഗുണത പരിശോധന നടത്തുക.  കോളേജ് വിഭാഗം എന്‍.എസ്.  എസ് വളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെ ഹരിത കേരളം മിഷന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നേതൃത്വത്തിലാണ്  ജല ഗുണത പരിശോധന  നടക്കുക.  10 ശതമാനം പ്രത്യേകമായി ശേഖരിച്ചു സാമ്പിളുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധന വിധേയമാക്കുക. ലാബ് ടെസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. കിണറുകളിലെ വെള്ളം ശേഖരിക്കുന്നതിനും മറ്റു നടപടികള്‍ക്കുമുള്ള പരിശീലനം  എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്കു ഇതിനോടകം നല്‍കിയിട്ടുണ്ട് . 
          തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ശുചീകരണം നടത്തിയ കിണറുകളിലെ ജല ഗുണ നിലവാരം ഉറപ്പുവരുത്തുന്നത്. വളണ്ടിയര്‍മാര്‍ വിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പ്, ജല അതോറിറ്റി, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരും ജലഗുണത പരിശോധനയില്‍ സഹകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *