April 29, 2026

വെള്ളപ്പൊക്ക ദുരിതാശ്വാസം: സാന്ത്വനവുമായി ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍

0
IMG-20180909-WA0005
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‍റെ ഭാഗമായി ദുരിത ബാധിതര്‍ക്ക് ഹയര്‍ സെക്കണ്ടറി അദ്ധ്യാപക സംഘടനയായ കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി നല്‍കുന്ന കിടക്കകളുടെ വിതരണം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ റിലീഫ് ഭാരവാഹികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് താജ് മണ്‍സൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ ചേലേരി, സംസ്ഥാന ഭാരവാഹികളായ അൻവർ അടുക്കത്ത്‌, അസീസ്‌ നർക്കണ്ടി, ജില്ലാ ജനറൽ സെക്രട്ടറി പി എ ജലീൽ, ട്രഷറർ ഡോ. ബാവ പാലുകുന്ന്,  ജില്ല സെക്രട്ടറി കെ സി ബിഷർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, കെ ഇബ്രാഹിംഹാജി, ബഷീര്‍ പുള്ളാട്ട്, പി പി ഹംസ, കെ ഹസ്സന്‍, എ കെ ഷക്കീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *