കെ. കരുണാകരന്‍റെ ജന്മദിനാനുസ്മരണം നടത്തി
കൽപ്പറ്റ: മുൻ ലീഡർ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ 106-כ൦ ജന്മവാർഷിക അനുസ്മരണം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തി. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ ജീവിതത്തിലേക്കിറങ്ങി ഒട്ടനവധി തൊഴിലാളി യൂണിയനുകളിലൂടെ സജീവ കോൺഗ്രസ് രാഷ്ട്രീയത്തിലേക്കുയർന്നു വന്ന നേതാവാണ് ലീഡർ കെ. കരുണാകരൻ. 1948 ൽ ഒല്ലൂക്കര മണ്ഡലത്തിൽ നിന്നും മത്സരിച്ച് കൊച്ചി നിയമസഭയിലേക്കാണ് ആദ്യമായി എം.എൽ.എ ആയത്.
പിന്നീടിങ്ങോട്ട് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ഒരു ജൈത്ര യാത്ര തന്നെ നടത്തുകയായിരുന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കെ ഒട്ടനവധി നൂതന വികസന പ്രവർത്തനങ്ങളും മറ്റും നടത്തി കേരളത്തിന് ഏറെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞ ഒരു നേതാവായിരുന്നു കെ. കരുണാകരൻ എന്ന് വയനാട് ഡി.സി.സിയിൽ നടത്തിയ അനുസ്മരണയോഗം ഉദ്‌ഘാടനം ചെയ്ത് കെ.പി.സി.സി. മുൻ മെമ്പർ വി.എ. മജീദ് പ്രസംഗിച്ചു.
കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, ജി. വിജയമ്മ ടീച്ചർ, ഇ.വി. അബ്രഹാം, വന്ദന ഷാജു, ശശികുമാർ .കെ, സതീഷ്‌കുമാർ .ടി, അരുൺ അമ്പലക്കുന്നിൽ എന്നിവർ സംസാരിച്ചു.





Leave a Reply