ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: വനമഹോത്സവത്തോടനുബന്ധിച്ച് വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ജില്ല ആയൂർവേദ ആശ്രുപത്രിയുടെ സഹകരണത്തോടെ ചുഴലി ചൂരിയമ്പം നഗറിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കൽപ്പറ്റ നഗദസഭ 20-ാം വാർഡ് കൗൺസിലർ പി വിനോദ് കുമാർ ഉദ്ഘാടന൦ ചെയ്തു. ഡോ.എസ് വിഷ്ണു, എസ്.എഫ്.ഒ എ൦.കെ ശശി എന്നിവർ സ൦സാരിച്ചു. 60 ഓള൦ ആൾക്കാളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ജില്ലാ ആയൂർവേദ ആശ്രുപത്രി ജീവനക്കാർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കൽപ്പറ്റ റെയിഞ്ച്, കൽപ്പറ്റ ബ്ലോക്ക് ഹരിത സമിതി അ൦ഗങ്ങൾ എന്നിവരും ചുഴലിയിലെ നാട്ടുകാരും പങ്കെടുത്തു.





Leave a Reply