കർഷകർക്ക് ആശ്വസമായി നേന്ത്രക്കായ വിലയിൽ വർധനവ്
കൽപ്പറ്റ: നേന്ത്രവാഴ കർഷകർക്ക് നേരിയ ആശ്വാസമായി നേന്ത്രക്കായ വില വർധന. കർണാടകയിൽ വിളവെടുപ്പ് കഴിഞ്ഞതും തമിഴ്നാട്ടിൽ വിളവെടുപ്പ് തീരാറായതുമാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇപ്പോൾ വിപണിയിലെ വില 35 രൂപയാണ്. എന്നാൽ കുറച്ച് നാളൂകൾക്ക് മുമ്പ് 45 രൂപയായി ഉയരുകയും പിന്നീട് 29 രൂപയയി കുറഞ്ഞു. ഈ വില വർധനവിൽ 29 രൂപക്ക് കൊടുത്തവർക്ക് ലാഭവുമാണ്.
തമിഴ്നാട്ടിലും കർണാടകയിലും ഉത്പാദനം കൂടിയതോടെ നേന്ത്രക്കായയുടെ ലഭ്യതയും കൂടി. ഇത് കടക്കർക്ക് ലാഭമാണ് പക്ഷേ വിൽപനയിൽ ലാഭം കുറവാണ്. വില കുടിയതിനാൽ ആളുകൾ നേന്ത്രക്കായ വാങ്ങുന്നത് കുറവാണ്. ജില്ലയിൽ ഇപ്പോഴുള്ള ഉൽപന്നം ഇവിടത്തെ ആവശ്യത്തിൽ കവിഞ്ഞ് അധികമൊന്നുമില്ല. ഒരു മാസം മുൻപ് വരെ കർണാടകയിൽ സുലഭമായി നേന്ത്രക്കായ ലഭിച്ചിരുന്നതിനാൽ വില വളരെ കുറഞ്ഞിരുന്നു. മഴകാലത്ത് താരതമ്യേനെ ഭേദപെട്ട വില കിട്ടുന്നുണ്ട്.കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കർഷകർക്ക് 35 രൂപയെങ്കിലും ലഭിച്ചാലെ നഷ്ടത്തിൽ നിന്നും കരകയറാൻ കഴിയുകയുള്ളൂ.





Leave a Reply