June 23, 2026

കനത്ത മഴ; റോഡ് സംരക്ഷണ ഭിത്തി തകർന്നു വീണു

0
Img 20240713 102237
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: കനത്ത മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. വെങ്ങപള്ളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പിണങ്ങോട് പീസ് വില്ലേജ് റോഡിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. 13-ഓളം വീടുകളാണ് ഇതിനടുത്തായുള്ളത്. ഭിത്തിയുടെ കൂടെ രണ്ട് മരങ്ങളും പുഴക്ക് ഒഴുക്ക് തടസം വരുംതക്ക രീതിയിൽ വീണതിനാൽ തന്നെ പുഴയുടെ ഒഴുക്ക് തടസ്സപെട്ടിട്ടുണ്ട്. മഴ ഇനിയും കനക്കുകയാണെങ്കിൽ വെള്ളം കയറാനും സാമീപത്തെ വീടുകൾ അപകടാവസ്ഥയിലാകാനും സാധ്യത കൂടുതലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *