അർജുന് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്
കൽപ്പറ്റ: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്. കാലാവസ്ഥ മോശമായതിനാൽ ഇന്നലെ രാത്രി തിരച്ചിൽ നിർത്തി വെച്ചിരുന്നു. ഇന്ന് വീണ്ടും തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ തിരച്ചിലിൽ അനാസ്ഥയുടെന്ന് വീട്ടുക്കാർ ആരോപിക്കുന്നു.
വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ബെംഗളുരുവില്‍ നിന്ന് എത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നേവിയുടെ ഡ്രൈവർമാർ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. രക്ഷപ്രവർത്തനം വേഗത്തിൽ ആക്കണമെന്നാണ് അർജുൻന്റെ കുടുംബം പറയുന്നത്.





Leave a Reply