പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച സംഭവം; പ്രതിയും കൂട്ടാളിയും പിടിയിൽ
മാനന്തവാടി: ഏപ്രിൽ 27-ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരൻ എന്നയാളുടെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയായ പാലക്കാട് പറളി സ്വദേശിയായ ഉടുമ്പ് രമേശൻ എന്നറിയപ്പെടുന്ന ആർ രമേശ് (36)നെ ഇരിഞ്ഞാലക്കുട ജയിലിൽ നിന്നും കസ്റ്റഡിയിലെടുക്കുകയും ഇയാളെ ചോദ്യം ചെയ്തതിൽ സ്വർണം ഉരുക്കാൻ സഹായിച്ച കൂട്ടു പ്രതിയായ കോയിലേരി അയനിക്കാട്ടിൽ വീട്ടിൽ മണി (55) യെ ഇയാളുടെ വീട്ടിൽ നിന്നും മാനന്തവാടി പോലീസ് പിടികൂടുകയായിരുന്നു. മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയിൽ കെ കെ ഷാജർ(43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ വീട്ടിൽ കെ വി ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ വീട്ടിൽ കെ. ഇബ്രാഹിം (56)എന്നിവരെ കേസിലേക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലുൾപ്പെട്ട മുഴുവൻ പേരും പിടിയിലായി.
ഇൻസ്‌പെക്ടർ എസ് എച്ച് ഓ ടി എ അഗസ്റ്റിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ. കെ ശശീന്ദ്രൻ, കെ. കെ സോബിൻ, എ എസ് ഐ ബിജു വർഗീസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.ടി സെബാസ്റ്റ്യൻ, മനു അഗസ്റ്റിൻ, സിവിൽ പോലീസ് ഓഫീസറായ സുനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





Leave a Reply