സമഗ്ര വികസനം ലക്ഷ്യം വെച്ച ബഡ്ജറ്റ്: ബി.ജെ.പി
കൽപ്പറ്റ: സമസ്ത മേഖലയും ഉൾപ്പെടുത്തി സമഗ്ര വികസനം ലക്ഷ്യം വെച്ചു കൊണ്ടുള്ള സുപ്രധാന ബഡ്ജറ്റാണ് മൂന്നാം മോദി സർക്കാരിൻ്റെ കന്നി ബജറ്റെന്ന് ബിജെപി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബഡ്ജറ്റിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണ നൽകിയതിലൂടെ ലക്ഷ്യം വെക്കുന്നത് തൊഴിലില്ലായ്മ കുറക്കുന്നതിനും , സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിനും ഉതകുന്നതാണ്.
കർഷകർക്കും , തൊഴിലാളികൾക്കും, പ്രത്യേകം പദ്ധതികളും , ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത പദ്ധതികളും ആവിഷ്കരിച്ചപ്പോൾ കർഷകരെ കൈ പിടിച്ചുയർത്താനുള്ള ബഡ്ജറ്റാണെന്ന് നിസ്സംശയം പറയാൻ സാധിക്കും.
പാവപ്പെട്ടവർക്കായി ഭവന നിർമാണത്തിനായി പ്രത്യേകം ഫണ്ട് മാറ്റിവെച്ചതും, ഭക്ഷ്യ സുരക്ഷാ പദ്ധതികൾ ബഡ്ജറ്റിൽ അവതരിപ്പിച്ചതും വനവാസി മേഖലക്ക് പ്രത്യേകം ഫണ്ട് നീക്കിവെച്ചതും, പട്ടിണി മാറ്റാൻ നഗരങ്ങളിൽ പ്രത്യേക ഫുഡ് ഹബ്ബുകൾ തുടങ്ങാൻ തീരുമാനിച്ചതും ദാരിദ്യത്തിൽ നിന്ന് മുക്തമാക്കാനുള്ള ദീർഘവീക്ഷണ കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ്.
ആദായ നികുതിയിൽ ഇളവ് കൊണ്ടുവന്നത് വൈദ്യുതി , സൗരോർജ മേഖലയിലെ പുത്തൻ പരിഷ്കാരങ്ങൾ എന്നിവയെല്ലാം സമഗ്ര മേഖലയെ സ്പർശിച്ചുള്ളതാണ്.
കാൻസർ രോഗികളെ പ്രത്യേകം പരിഗണയിലെടുത്തത് ഈ ബഡ്ജറ്റിൻ്റെ മാത്രം പ്രത്യേകതയാണെന്നും സമഗ്രവികസന ബഡ്ജറ്റ് സ്വാഗതം ചെയ്യുന്നതായും യോഗം പറഞ്ഞു.
പ്രശാന്ത് മലവയൽഅദ്ധ്യക്ഷത വഹിച്ചു, മുകുന്ദൻ പള്ളിയറ, കെ. സദാനന്ദൻ, സജി ശങ്കർ, കെ.പി മധു,കെ. ശ്രീനിവാസൻ, കെ. മോഹൻദാസ്, പി.എം അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.





Leave a Reply