കോലംമ്പറ്റ മഡ് ഫെസ്റ്റിന് ഇന്ന് തുടക്കം
കാക്കവയൽ: കോലംമ്പറ്റ ഫുട്ബോൾ ക്ലബ് നടത്തുന്ന മഡ് ഫെസ്റ്റ് മൂന്നാമത് സീസണ് ഇന്ന് തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയിൽ 32 ടീമുകൾ പങ്കെടുക്കും. ആദ്യ സ്ഥാനത്ത് എത്തുന്ന ടീമിന് 10001 രൂപയും മോഡേൺ ബുക്‌സ് നൽകുന്ന എവർറോളിംഗ് ട്രോഫിയുമാണ് സമ്മാനം. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ മുഖ്യാഥിതിയാവും. വാർഡ് മെമ്പർ കെ ജിഷ്‌ണു രാജൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സെക്രട്ടറി അതുൽ, പ്രസിഡൻ്റ് ബിബിൻ, ട്രഷറർ അഭിജിത് എന്നിവർ നേതൃത്വം നൽകും.





Leave a Reply