ദുരന്തമേഖലയിൽ ഭക്ഷണമെത്തിച്ച് കെ.എച്ച്.ആർ.എ.
മേപ്പാടി : ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടുള്ള മേപ്പാടി മുണ്ടക്കൈ ,ചൂരൽമല പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും
ദുരന്തഭൂമിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനും വേണ്ടി യുള്ള ദുരിതാശ്വാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചത്.ജില്ലയിലെ ഹോട്ടലുകളിൽ നിന്നും എണ്ണായിരം പേർക്കുള്ള ഭക്ഷണ കിറ്റുകൾ ശേഖരിച്ചാണ് ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തകർക്കായി എത്തിച്ചത്.സംസ്ഥാന സിക്രട്ടറി അനീഷ് പി.നായർ, ജില്ലാ നേതാക്കളായ അസ്ലം ബാവ ,യു.സുബൈർ, പി.അബ്ദുൽ റഹ്മാൻ ഹാജി, പി.അബ്ദുൽ ഗഫൂർ, ഉമ്മർ പാരഡൈസ്, ഷിഹാബ് മേപ്പാടി, പി.ആർ.ഉണ്ണിക്യഷ്ണൻ, രമേശൻ നടുവത്ത്, പോക്കു കൽപ്പറ്റ, നിസ്സാർ പടിഞ്ഞാറത്തറ, നുബൈ സ്മാനന്തവാടി, റയീസ് ബിസ്മില്ല എന്നിവർ നേതൃത്വം നൽകി.





Leave a Reply