വയനാട്ടിലെ ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളണം; എ ഐ വൈ എഫ്
കൽപ്പറ്റ: വയനാട് ദുരന്ത ബാധിതരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലിൽ ചൂരൽ മല മുണ്ടക്കൈ ഗ്രാമത്തെയൊന്നാകെ ദുരന്തം കവര്‍ന്നെടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കാൻ ബാങ്ക് അധികൃതർ തയ്യാറാകണം.
ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളുമെന്ന കേരള ബാങ്ക് നിലപാട് മാതൃക പരമാണെന്നും സമാന മാതൃക സ്വകാര്യ – പൊതു മേഖല ബാങ്കുകളിലെ വായ്പ വിഷയത്തിലും സ്വീകരിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





Leave a Reply