June 23, 2026

ജീവിത പരീക്ഷയിലും ഫുൾ എ പ്ലസ് കരസ്ഥമാക്കുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണതയിൽ എത്തുന്നത്; ഡോ.സതീഷ് കുമാർ

0
Img 20240819 101841
By ന്യൂസ് വയനാട് ബ്യൂറോ

 

കാക്കവയൽ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 2023 – 24 വർഷം എസ്എസ്എൽസി പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചുകൊണ്ട് വിജയോത്സവം 2024 സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 27 വിദ്യാർത്ഥികൾ ഫുൾ A+ ഉം 4 വിദ്യാർത്ഥികൾ 9 എ പ്ലസും കരസ്ഥമാക്കി. പ്ലസ് ടു പരീക്ഷയിൽ എട്ടു വിദ്യാർത്ഥികൾ ഫുൾ എ പ്ലസും 21 വിദ്യാർത്ഥികൾ 90% ത്തിനു മുകളിൽ സ്കോറും കരസ്ഥമാക്കി. വിജയോത്സവം മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു.

 

വിജയോസവത്തിൽ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, അൽ മാഹിർ അറബിക് സ്കോളർഷിപ്പ് എന്നീ സ്കോളർഷിപ്പ് ജേതാക്കളെയും ആദരിച്ചു. പ്ലസ് വൺ പരീക്ഷയിൽ 560 ൽ 560 മാർക്ക് നേടിയ ആർദ്ര ജീവൻ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളിയിൽ എ ഗ്രേഡ് നേടിയ ആർദ്ര പി, ഫാബ്രിക് പെയിൻറിങ്, ജലച്ചായം എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആർദ്ര ജീവൻ എന്നിവരെയും ആദരിച്ചു.

 

പിടിഎ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായി. ഡയറ്റ് സീനിയർ ലെക്ചറർ ഡോക്ടർ സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പാഠപുസ്തകം ആസ്പദമാക്കിയുള്ള പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കുക എന്നത് വിദ്യാഭ്യാസ ജീവിതത്തിലെ കഠിനപ്രയത്നത്തിന്റെ വിജയമാണെന്നും അതുപോലെ ജീവിത പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയാലേ വിദ്യാഭ്യാസം അർത്ഥപൂർണ്ണമാവുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ ടി എം ബിജു, ഹെഡ്മാസ്റ്റർ എം സുനിൽകുമാർ, എസ് എം സി ചെയർമാൻ റോയ് ചാക്കോ, റീന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഖലീൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *