റോബിയുടെ ചികിത്സക്കായി മാനന്തവാടിയിലെ നാല് ചക്ര ഓട്ടോ ഡ്രൈവർമാർ സ്വരൂപിച്ചത് കാൽ ലക്ഷം രൂപ
മാനന്തവാടി: ഇരു വൃക്കകളും തകരാറിലായ കണിയാരം പാലാകുളി കൊല്ലമ്മാട്ടേൽ റോബിനായി മാനന്തവാടിയിലെ നാല് ചക്ര ഓട്ടോ ഡ്രൈവർമാരുടെ കൈതാങ്ങ് ഇവർ സ്വരൂപിച്ച ഇരുപത്തി അയ്യായിരം രൂപ ചികിത്സാ സഹായ കമ്മറ്റിക്ക് കൈമാറി.
ചുരുക്കം നാല് ചക്ര ഓട്ടോകളാണ് മാനന്തവാടിയിലുള്ളത്. വണ്ടികൾ ചുരുക്കമാണെങ്കിലും ഒരു മനുഷ്യ ജീവന്റെ രക്ഷക്കായി ഇവർ കൈമെയ് മറന്ന് ഒന്നിച്ചു. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന റോബിനു വേണ്ടി.ഇരുപത്തി അയ്യായിരം രൂപ ഇവരുടെ കൂട്ടായ്മ റോബിന്റെ ചികിത്സാ സഹായ കമ്മറ്റിക്ക് കൈമാറുകയും ചെയ്തു. കമ്മറ്റി ചെയർമാൻ ചെയർമാൻ പി.വി ജോർജ്ജ് തുക ഏറ്റുവാങ്ങി. ഡ്രൈവർമാരായ എം.എസ്.സനീഷ്, റെജി കൊള്ളിക്കാട്ടിൽ, ഇ.പി.നൗഫൽ, തങ്കച്ചൻ ദേവസ്യ, എം.പി. ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്.ചികിത്സാ കമ്മറ്റി പ്രവർത്തകരായ കെ.എം.ജോണി, കെ.ടി.വിനു, പി.പ്രസാദ്,ജമാലുദീൻ കുട്ടി, അബ്രഹാം മാസ്റ്റർ, കെ.വിജയകുമാർ തുടങ്ങിയവർ സംബദ്ധിച്ചു.കോഴികോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന റോബിന് വ്യക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഉദാരമതികളായവരുടെ സഹായം ഇനിയും ആവശ്യമാണ്.






Leave a Reply