December 6, 2025

വെണ്ണിയോട് ദേശസാല്‍കൃത ബാങ്ക് അനുവദിക്കാന്‍ മുന്‍കൈ എടുക്കണം;കര്‍ഷക പുരോഗമന സമിതി

0
nationalized-banks-in-india
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ദേശസാല്‍കൃത ബാങ്ക് അനുവദിക്കാന്‍ കോട്ടത്തറ പഞ്ചായത്ത് ഭരണസമിതി മുന്‍കൈ എടുക്കണമെന്ന് വെണ്ണിയോട് കര്‍ഷക പുരോഗമന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അവശ്യപ്പെട്ടു. വയോജനങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്വയം സഹായസംഘങ്ങള്‍ തുടങ്ങിയവരുടെ സബ്‌സിഡികള്‍, പെന്‍ഷനുകള്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതിന് ദേശസാല്‍കൃത ബാങ്കുകളെയാണ് ആശ്രയിക്കേണ്ടത്. കോട്ടത്തറ പഞ്ചായത്തിലെ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് വെണ്ണിയോട് ടൗണിനെയാണ്. എന്നാല്‍ ഇവിടെ ദേശസാല്‍കൃത ബാങ്ക് ഇല്ലാത്തതിനാല്‍ കോട്ടത്തറ പഞ്ചായത്തിലെ ആളുകള്‍ പ്രയാസപ്പെടുകയാണ്. വെണ്ണിയോട് ടൗണില്‍ ദേശസാല്‍കൃത ബാങ്ക് ആരംഭിക്കുന്നതിനുവേണ്ടി കെട്ടിടവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒരുക്കാന്‍ വ്യാപാരികളും കെട്ടിട ഉടമകളും സന്നദ്ധരാണ്. വെണ്ണിയോട് ടൗണില്‍ ദേശസാല്‍കൃത ബാങ്ക് ആരംഭിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കര്‍ഷക പുരോഗമന സമിതി. സമരത്തിന്റെ ആദ്യഘട്ടമായി 10ന് രാവിലെ ഒമ്പത് മുതല്‍ വെണ്ണിയോട് ടൗണില്‍ അകദിന ഇരുപ്പ് സമരം സംധടിപ്പിക്കും. കാര്‍ഷിക പുരോഗമന ചെയര്‍മാന്‍ പി.എം. ജോയ് സമരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രണ്ടാംഘട്ട സമരത്തിന്റെഭാഗമായി വെണ്ണിയോട് പ്രദേശത്തെ മുഴുവന്‍ കടകളും അടച്ചിട്ട് മൂന്ന് മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയും പഞ്ചായത്ത് ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളും നടത്തും. 
    വെണ്ണിയോട്, കരിഞ്ഞകുന്ന് പ്രദേശത്തെ കുരങ്ങ് ശല്യംകാരണം പ്രേദേശത്തെ നേന്ത്രവാഴകൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രദേശവാസികളുടെ സൈ്വര്യജീവിതം തകര്‍ക്കുന്നരീതിയില്‍ കുരങ്ങ് ശല്യം വിര്‍ധിച്ച സാഹചര്യത്തില്‍ വനംവകുപ്പ് കുരങ്ങുകളെ കൂട് വച്ച് പിടികൂടി ഉള്‍വനത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് ഡിഎഫ്ഒ ക്ക് കര്‍ഷകര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കും. ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ഡിഎഫ്ഒ ഓഫീസിന് മുമ്പില്‍ കര്‍ഷകര്‍ ഉപവാസ സമരം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കര്‍ഷക പുരോഗമന സമിതി ഭാരവാഹികളായ ഗഫൂര്‍ വെണ്ണിയോട്, കെ.കെ. മുഹമ്മദലി, ഡോ. പി.വി. കുര്യാക്കോസ്, മൊയ്തൂട്ടി വൈപ്പടി, വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് സെക്രട്ടറി ടി. ഷാജഹാന്‍ എന്നിവര്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *