പടയൊരുക്കം: 15-ന് പ്രചരണ പരിപാടി
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന അഴിമതികളുടെയും, സ്വജനപക്ഷപാതത്തിന്റെയും, വിലവര്‍ദ്ധനവിന്റെയും യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അഞ്ചിന് ജില്ലയിലെത്തുന്ന വാഹന പ്രചാരണ 'പടയൊരുക്കം' ജാഥക്ക് മൂന്ന് നിയോജ മണ്ഡലങ്ങളിലും സ്വീകരണം നല്‍കാന്‍ യു.ഡി.എഫ് ജില്ലാ നേതൃത്വം തീരുമാനിച്ചു. സ്വീകരണ പരിപാടിയുയെ പ്രചരണാര്‍ത്ഥം 12ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രവര്‍ത്തക യോഗം കല്‍പ്പറ്റ ഡി.സി.സി ഓഫീസിലും, മാനന്തവാടി മണ്ഡലം യോഗം 15ന് ഉച്ചക്ക് ശേഷം 3 മണിക്ക് മാനന്തവാടി ലീഗ് ഹൗസിലും, ബത്തേരി മണ്ഡലംയോഗം 17ന് രാവിലെ 10 മണിക്ക് ടിപ്പുസുല്‍ത്താന്‍ പ്ലെയ്‌സിലും നടത്തും. ഒക്ടോബര്‍ 20നകം പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ നടത്തും. 16ന് നടത്തുന്ന യു.ഡി.എഫ് ഹര്‍ത്താലിന്റെ പ്രചാരണാര്‍ത്ഥം 15ന് എല്ലാ പഞ്ചായത്തുകളിലും വിളംബരജാഥ നടത്താന്‍ യോഗം തീരുമാനിച്ചു. ഏഴിന് നടന്ന രാപ്പകല്‍ സമരം വിജയിപ്പിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും യോഗം അഭിനന്ദിച്ചു. ചെയര്‍മാന്‍ സി.പി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പി.എ കരീം സ്വാഗതം പറഞ്ഞു. എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ അഹമ്മദ് ഹാജി, പി.വി ബാലചന്ദ്രന്‍, എന്‍.ഡി അപ്പച്ചന്‍, വി.എ മജീദ്, കെ.കെ അബ്രഹാം, ടി.കെ ഭൂപേഷ്, സി മൊയ്തീന്‍കുട്ടി, കെ.പി പോക്കര്‍ ഹാജി, അഡ്വ.ജോര്‍ജ്ജ് പോത്തന്‍, പി.പി ആലി സംസാരിച്ചു. കെ.കെ ഹംസ നന്ദി പറഞ്ഞു.
Leave a Reply