ലസിതം- വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ ക്ലാസിക്കല്‍ ശില്‍പശാല സംഘടിപ്പിക്കുന്നു

കല്‍പ്പറ്റ: പാരമ്പര്യ കലകളുടെ നേരാവിഷ്‌കാരവും, പരിശീലനവും ഉദ്ദേശിച്ച് കുടംബശ്രീ വയനാട് ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ലസിതം. സംസ്ഥാന ദേശീയ മത്സര വേദികളില്‍ ജില്ലയിലെ കുട്ടികളുടെ നിലവാരമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാക്കക, സൗജന്യമായി ഇന്ത്യന്‍ കലകളില്‍ പരിശീലനം നല്‍കി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നതാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 3 ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്.രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത കലാകാരന്മാരുടെ വളന്ററി സംഘടനയായ സ്പിക്ക്മാക്കെ ഇന്ത്യയുടെ നോര്‍ത്ത് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് കുടുംബശ്രീ മിഷന്‍ മഹത്തായ ഈ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. ലക്കിടി നവോദയ സ്‌കൂളില്‍ വെച്ച് ഒക്‌ടോബര്‍ 17,18,19 തിയതികളില്‍ ശില്‍പശാലകളും അവതരണവും നടക്കും. ഭരതനാട്യം, കുച്ചുപ്പുടി, ഒഡിസി, കഥകളി, മോഹിനിയാട്ടം, ചുവര്‍ചിത്രം, യോഗ, മണിപ്പൂരി, ഓട്ടം തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, തോല്‍പ്പാവക്കൂത്ത് എന്നീ ഇനങ്ങളില്‍ പ്രശസ്തരായ ദീപ്തി പാറോല്‍, ദീപാ ശശീന്ദ്രന്‍, അഭയ ലക്ഷ്മി, കലാമണ്ഡലം വിജയനാന്ദ്, വിദ്യാ പ്രതീപ്, കെ.ആര്‍.ബാബു, സിനം ബസു സിംഗ്, കലാമണ്ഡലം മോഹന കൃഷ്ണന്‍ ഡോ.അപര്‍ണ്ണ നങ്ങ്യാര്‍ എന്നിവര്‍ പരിശീലനം നല്‍കും. ജില്ലയിലെ 400 ഓളം വരുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. പകല്‍ സമയം നവോദയ വിദ്യാലയത്തില്‍ കലകളുടെ പരിശീലനവും, രാത്രിയില്‍ പൂക്കോട് വെറ്ററിനറി കോളേജിലെ ഓപ്പണ്‍ സ്റ്റേജില്‍ ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലോ, ജില്ലാ മിഷന്‍ ഓഫീസിലോ ഒക്‌ടോബര്‍ 13 മു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വൈകുന്നേരം നടക്കുന്ന കലാപ്രദര്‍ശനം പൊതു ജനങ്ങള്‍ക്ക് കാണാനവസരമുണ്ടാകും. 17 ന് വൈകുന്നേരം 6 മണിക്ക് കല്‍പ്പറ്റ നിയോജക മണ്ഢലം എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത , സ്പിക്ക്മാക്കെ് വയനാട് ജില്ലാ ചെയര്‍മാന്‍ പവിത്രന്‍ സി.കെ, എ.ഡി.എം.സി ഹാരിസ്.കെ.എ , കുടുംബശ്രീ ബാലസഭ പ്രോഗ്രാം മാനേജര്‍ ബിജോയ് കെ.ജെ എന്നിവര്‍ പങ്കെടുത്തു.വിശദ വിവരങ്ങള്‍ക്ക് 04936 202033 ,9605070863. എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply