ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ നിയമനം
മാനന്തവാടി> ജില്ലാ ആശുപത്രിയില്‍ താല്‍കാലിക ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനയുള്ള കൂടികാഴ്ച ഒക്ടോബര്‍ 12 ന് രാവിലെ 11 മണിക്ക് നടക്കും. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബിഎസ് സി എം എല്‍ ടി അല്ലെങ്കില്‍ ഡിഎം എല്‍ ടി യോഗ്യതയോയുള്ളവര്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. ബിഎസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് 6 മാസവും, ഡിഎം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് 1 വര്‍ഷവും എക്സ്പീരിയന്‍സ് ഉണ്ടായിരിക്കണം. കൂടികാഴ്ചയില്‍ പങ്കെടുക്കുന്നവര്‍ അന്നേദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റ്,ജാതി, മതം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റു വിദ്യാഭ്യാസ രേഖകള്‍ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. 179 ദിവസത്തേക്ക് ആയിരിക്കും നിയമനം. പ്രതിമാസ വേതനം 13000രൂപ.





Leave a Reply