May 12, 2024

വൈത്തിരി ഉപജില്ലാ കായിക മേള തുടങ്ങി

0
Monwdl20
കൽപറ്റ: ഒമ്പതാമത് വൈത്തിരി ഉപജില്ല കായികമേളക്ക് അച്ചൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ഒക്ടോബർ 11വരെയായാണ് കായികമേള. ഉപജില്ല കായികമേളയുടെ ഒൗപചാരിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിർവഹിച്ചു. വൈത്തിരി സി.ഐ. അബ്​ദുൽ ഷരീഫ് മുഖ്യാതിഥിയായിരുന്നു. വൈത്തിരി എ.ഇ.ഒ. വി. രവീന്ദ്രൻ പതാക ഉയർത്തി. ജില്ല പഞ്ചായത്ത് മെമ്പർ പി.എൻ. വിമല അധ്യക്ഷത വഹിച്ചു. അച്ചൂർ ഗവ.എച്ച്.എസ്. സ്കൂൾ പ്രിൻസിപ്പാൾ ആർ.കെ.എം. ഷാഫി, കെ.കെ. ഹനീഫ, എം. സൈത് തുടങ്ങിയവർ സംബന്ധിച്ചു.
അച്ചൂർ സ്കൂളിൽ പ്രത്യേക തയാറാക്കിയ ഗ്രൗണ്ടിലാണ് ട്രാക്കിനങ്ങൾ നടക്കുന്നത്. ഞായറാഴ്ച  5000 മീറ്റർ, 3000 മീറ്റർ ദീർഘദൂര മത്സരങ്ങൾ പൂർത്തിയായിരുന്നു. തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിലായി 200, 800 മീറ്റർ ഒാട്ടം, ഹൈജംപ്, ലോങ് ജംപ്, 4×100 റിലെ തുടങ്ങിയ മത്സരങ്ങൾ നടന്നു. വൈത്തിരി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി 400ലധികം കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപനസമ്മേളനം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ ഒ.പി. ജെയ്ഷ മുഖ്യാതിഥിയാകും. 
29 ഇനങ്ങൾ പൂർത്തിയായപ്പോൾ 45 പോയൻറുമായി  സെൻറ് തോമസ് എച്ച്.എസ്. നടവയലാണ് മുന്നിൽ. കൽപറ്റ ജി.വി.എച്ച്.എസ്.എസ്. 29പോയൻറുമായി രണ്ടാമതും 28 പോയൻറുമായി കൽപറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമാണുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *