December 7, 2025

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 30 കിലോ സ്വർണ്ണം പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സ്വകാര്യ ബസിൽ അനധികൃതമായി കടത്തിയ 30 കിലോ സ്വർണ്ണം വാഹനപരിശോധനക്കിടെ
തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ  എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ബoഗ്ലരൂവിൽ  നിന്നും കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിൽ നിന്നുമാണ് പുലർച്ചെ സ്വർണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്  ബെംഗളൂരുവിൽ താമസമാക്കിയ ആറ് രാജസ്ഥാൻ സ്വദേശികളെ  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം  ചെയ്ക്ക്തു വരുന്നു. മയക്കു മരുന്നിന്റെയും കള്ളക്കടത്തിന്റെയും കുറുക്കുവഴിയായി  ഇത്തരക്കാർ തിരഞ്ഞെടുത്തിട്ടുള്ള തോൽപ്പെട്ടി വഴിയിൽ ഇപ്പോൾ ദിവസേന മയക്കുമരുന്നും കള്ളക്കടത്തും പിടികൂടുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *