May 9, 2024

തോൽപ്പെട്ടിയിൽ പിടിച്ചത് കോഴിക്കോട്ടെ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന സ്വർണ്ണം: വില പത്ത് കോടി

0
Img 20171010 Wa0005
മാനന്തവാടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെച്ച് കല്ലട സ്ലീപ്പർ ബസിൽ നിന്ന് എക്സൈസ് അധികൃതർ ഇന്ന് പുലർച്ചെ പിടികൂടിയ പത്ത് കോടി രൂപയുടെ 30 കിലോ സ്വർണ്ണം കോഴിക്കോട്ടെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുവന്നതാണന്ന് സൂചന. സ്വർണ്ണം കടത്തിയ ആറ് രാജസ്ഥാൻ സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഈ വിവരം ലഭിച്ചത്. 
       ബംഗ്ളൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്ന് എക്സൈസ് ഇന്റലിജൻസ് വിഭാഗമാണ് രേഖകളില്ലാതെ പിൻസീറ്റിനടിയിൽ നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശികളായ ബി സങ്കേഷ്, എം അഭയ്, മദന്‍ലാല്‍,വിക്രം ചമ്പാരം,കമലേഷ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വയനാട് എക്സൈസ് ഇന്റലിജന്‍സിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എ ജെ ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ സി ബി വിജയന്‍, എം കെ ഗോപി,  കെ ജെ സന്തോഷ്‌, കെ എം സൈമണ്‍, കെ രമേശ്‌, സി ബാലകൃഷ്ണന്‍, തോല്‍പ്പെട്ടി ക്സൈസ് ചെക്ക്പോസ്റ്റിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ ടി കെ രാമചന്ദ്രന്‍, കെ മിഥുന്‍, അജേഷ് വിജയന്‍ , കെ കെ സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *