April 25, 2024

കരനെല്ലിൽ കതിരിട്ടത് മാത്യുവിന്റെ സ്വപ്നങ്ങൾ

0
Img20171007142909
എടവക അയിലമൂല കുന്നിന്‍ മുകളില്‍ കതിരിട്ടത് മാത്യുവിന്റെ കരനെല്‍ സ്വപ്‌നങ്ങള്‍ക്ക്.
;രണ്ട് മാസം മുമ്പ് വരെ ഒരാള്‍ പൊക്കത്തില്‍ ഇടതൂര്‍ന്ന പൊന്തക്കാടുകള്‍ വളർന്നിരുന്ന മാനന്തവാടി -അയിലമൂല റോഡിനോട് ചേര്‍ന്ന കുന്നിന്‍ മുകളിൽ  ആരെയും ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ നെല്‍പ്പാടം പച്ച വിരിച്ചപ്പോള്‍ കര്‍ഷകരായ നിരപ്പുതെട്ടിയില്‍ മാത്യുവിനും ഭാര്യ ഹെലന്‍ മാത്യുവിനും ആത്മ സംതൃപ്തി. മൂന്നേക്കര്‍ കുന്നിന്‍ പ്രദേശമാണ് കരനെല്‍കൃഷിയിലൂടെ പച്ചപ്പണിഞ്ഞ് നില്‍ക്കുന്നത്.എടവക കൃഷിഭവന്റെ സഹായത്തോടെയാണ് കുന്നിന്‍ പ്രദേശത്ത് കരനെല്‍കൃഷിയിലൂടെ പച്ചപ്പണിഞ്ഞത്.വയനാട്ടിലെ കര്‍ഷകര്‍ വന്‍ പ്രതിസന്ധി നേരിട്ടപ്പോഴും ആത്മ ധൈര്യത്തോടെ കാര്‍ഷിക മേഖലയില്‍ പിടിച്ചു നിന്ന കര്‍ഷകരാണ് മാത്യുവും ഭാര്യ ഹെലന്‍ മാത്യുവും.ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയിലുണ്ടായിരുന്ന മെഡിക്കല്‍ റെപ്പ് ജോലി ഉപേക്ഷിച്ച് സയന്‍സ് ബിരുദ ധാരിയായ മാത്യു കുടകില്‍ ഇഞ്ചി കൃഷി നടത്തിയാണ് കാര്ഷി കരംഗത്ത് സജീവമായത്.പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല വരുമാനം ആദ്യഘട്ടങ്ങളില്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് എല്ലാം നഷ്ടത്തിലേക്ക് കൂപ്പു കുത്തി.കര്‍ഷകരില്‍ ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചു വന്നിരുന്ന ആ സമയത്ത് കടങ്ങള്‍ പെരുകിയപ്പോള്‍ വീട് നിര്‍മാണത്തിനായി ഇറക്കി വെച്ച കല്ലുകള്‍ പോലും വില്‍ക്കേണ്ടി വന്നെങ്കിലും കാര്‍്ഷിക വൃത്തിയില്‍ തന്നെ പിടിച്ചു നില്‍ക്കുകയാിരുന്നു.സ്വന്തമായുള്ള അഞ്ചേക്കറോളം ഭൂമിയില്‍ ഗ്രാമ്പു,ഏലം,കാപ്പി,അടക്ക,മുളക് തുടങ്ങിയ വിവിധ കൃഷികള്‍ നടത്തി വരുന്നുണ്ട്.എന്നാല്‍  കഠിനാദ്ധ്വാനിയായ മാത്യുവിനും ഭാര്യക്കും കരനെല്‍ കൃഷി ആദ്യത്തെ അനുഭവമാണ്.നേരത്തെ റബ്ബറും പിന്നീട് കശുമാവും കൃഷി ചെയ്തിരുന്ന സ്ഥലം ഇവ രണ്ടിലും പ്രതീക്ഷ നശിച്ചതോടെ ലര്‍ഷങ്ങള്‍ക്ക് മുമ്പ് വേരോടെ വെട്ടി മാറ്റിയ ശേഷം കാട് മൂടി ക്കിടക്കുകയായിരുന്നു.ഈ കുന്നിന്‍ പ്രദേശംത്ത് കരനെല്‍ കൃഷി നടത്താന്‍ പ്രേരണ നല്‍കിയത് എടവക കൃഷിഭവനിലെ കൃഷി ഓഫീസര്‍ മമ്മൂട്ടിയും,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സുഭാഷ്, ഗീത എന്നിവരായിരുന്നു.ഭൂമിയില്‍ കൃഷി തുടങ്ങുന്നതിന്റെ മുന്നോടിയായി ജലസേചനത്തിനായി ദൂരെ മാറി കുളവും കുഴിക്കുകയും ഗോമൂത്രം,ചാണകം എന്നിവയുടെ ആവശ്യത്തിനായി നാടന്‍പശുക്കളെ വാങ്ങി വളര്‍ത്തുകയും ചെയ്തിരുന്നു.തരിശ് ഭൂമിയില്‍ കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരമുള്ള ഹെക്ടറിന് 13,000 രൂപയുടെ സാമ്പത്തിക സഹായവും നെല്‍കൃഷിയോടുള്ള ആഭിമുഖ്യവുമാണ് മാത്യുവിനെ കരനെല്‍ കൃഷിക്കായി പ്രചോദിപ്പിച്ചത്.കൃഷിഭവനിലൂടെ സബ്‌സിഡി നിരക്കില്‍ ലഭിച്ച 90 കിലോ അന്നപൂര്‍ണ്ണ വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരുക്കുന്നത്.ജലസ്വേചനത്തിനായി 1500 മീറ്റര്‍ ദൂരെ നിന്നും വെള്ളം പമ്പ് ചെയ്ത് കൃഷിയിടത്തില്‍ സ്ഥാപിച്ച സ്പ്രിംഗഌ വഴി നനനക്കുകയാണ് ചെയ്യുന്നത്.ചാണകം, ഗോമൂത്രം,ശര്‍ക്കര,ചെറുപഴം,വേപ്പിന്‍ പിണ്ണാക്ക്,കടലപ്പിണ്ണാക്ക് എന്നിവയുടെ മിശ്രിതം നിശ്ചിത ദിവസം പാകപ്പെട്ത്തിയാണ് ജൈവവളമായി കൃഷിയിടത്തില്‍ പ്രയോഗിക്കുന്നത്.മാത്യുവും ഭാര്യയും പിന്നെ അത്യാവശ്യഘട്ടത്തില്‍ ഒരു ജോലിക്കാരനുമാണ് കുഷിയിടത്തില്‍ പ്രവൃത്തികള്‍ ചെയ്യുന്നത്.രണ്ട് മാസം മുമ്പ് ഞാറ് നട്ട കൃഷിയിടത്തില്‍  നിലവില്‍ ചെടികള്‍ കതിരിട്ടു തുടങ്ങിയിട്ടുണ്ട്.അടുത്തമാസത്തോടെ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.രണ്ട് മാസം മുമ്പ് വരെ മീറ്ററുകള്‍ പൊക്കത്തില്‍ കാട് മൂടി ക്കിടന്നിരുന്ന കുന്നിന്‍ പ്രദേശം നെല്‍ ചെടികള്‍ പച്ച വിരിച്ചു നില്‍ക്കുന്ന കാഴ്ച വഴി യാത്രക്കാര്‍ക്കും പ്രദേശ വാസികള്‍ക്കും കണ്ണിന് വിസ്മയം പകരുകയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *