വര്‍ഗീയതക്ക് മറുപടി ബഹുസ്വരത എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് കല്‍പ്പറ്റയില്‍ ഫാസിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിച്ചു
കല്‍പ്പറ്റ: സ്വാതന്ത്ര സമരകാലത്ത് ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച മതങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അതേ തന്ത്രമാണ് ഫാസിസ്റ്റുകള്‍ രാജ്യത്ത് നടപ്പാക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ പറഞ്ഞു. വര്‍ഗീയതക്ക് മറുപടി ബഹുസ്വരത എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ റാലിയും മാനവസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലുമുള്ള സൗഹാര്‍ദ്ദത്തിന്റെ നന്മയും ഊഷ്മളതയും തകര്‍ക്കുക വഴി വര്‍ഗീയത കൊയ്യാനുള്ള ഫാസിസ്റ്റ് ശക്തികളുടെ നീക്കങ്ങള്‍ മതേതര സമൂഹം ജാഗ്രതയോടെ കാണണം. ബഹുസ്വരതയിലൂന്നിയ പ്രതിരോധം വഴി രാജ്യത്തിന്റെ നന്മയെ കാക്കാനുള്ള ശ്രമങ്ങള്‍ക്ക് മുസ്‌ലിം ലീഗും പോഷകസംഘടനകളും എല്ലാകാലവും മുന്നിലുണ്ടായിരുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയാണ് മുസ്‌ലിം ലീഗ് സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമായി വളര്‍ന്നത്. വേങ്ങരയിലെ ലക്ഷക്കണക്കിന് വോട്ടര്‍മാരില്‍ നിന്ന് പതിനയ്യായിരത്തില്‍ താഴെ മാത്രം വോട്ടുകളാണ് വര്‍ഗീയ തീവ്രവാദ പാര്‍ട്ടികള്‍ക്ക് നേടാന്‍ കഴിഞ്ഞതെന്നത് അഭിമാനകരമായ കാര്യമാണ്. രാജ്യത്തിന്റെ മതേതരത്വം കെടാതെ കാത്തുസൂക്ഷിക്കേണ്ട വലിയ ദൗത്യമാണ് യൂത്ത് ലീഗിന് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകെ മുതലാളിത്തത്തിനെതിരെ വളര്‍ന്നുവരുന്ന മുസ്‌ലിം രാഷ്ട്രങ്ങളെ തകര്‍ക്കാനാണ് രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്ന് സംഗമത്തില്‍ സംസാരിച്ച ജെ.ഡി.യു ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു. അഭിപ്രായം പറയുന്നവരെയും വിമര്‍ശിക്കുന്നവരെയും അരുകൊല ചെയ്യുന്ന ഏകാധിപത്യഭരണത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് അഭിപ്രായപ്പെട്ടു. നിയോജമണ്ഡലം പ്രസിഡന്റ് കെ.എംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ടി ഹുനൈസ് സ്വാഗതം പറഞ്ഞു. കെ.എം ഷാജി എം. എല്‍.എ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, വൈസ് പ്രസിഡന്റുമാരായ പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, സെക്രട്ടറിമാരായ സി.മൊയ്തീന്‍ കുട്ടി, യഹ്‌യാഖാന്‍ തലക്കല്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു.






Leave a Reply