ആയിഷ ടീച്ചറുടെ മികവിന്റെ മൊഞ്ചത്തിമാർ
മക്കിയാട്: ഇശലിന്റെ ഇ ഈണവുമായ് തട്ടമിട്ട് മൊഞ്ചത്തിമാർ കൈകൊട്ടി ചുവടു വെച്ചപ്പോൾ ആയിഷ എന്ന ഒരു സാധാരണ സ്കൂൾ അധ്യാപകയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം.വയനാട് ജില്ല സി ബി എസ് ഇ ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി മുട്ടിൽ ഡബ്ളിയു എം ഒ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്ച വെച്ചു . ആയിഷ ടീച്ചറുടെ രണ്ടാഴ്ചയുടെ കഠിന പരിശ്രമത്തിന്റെ ഫലമായി 8 ടീമുകളൾക്കിടയിൽ നിന്നും സെയ്ത്ത് മരത്തിന്റെ ഇലയൊളി സൗത്തിലായി എന്ന ഗാനത്തിന് ചുവടു വെച്ച് കാണികളെ ഹരം കൊള്ളിക്കാൻ ഫിദാ ഫാത്തിമയ്ക്കും തോഴിമാർക്കും കഴിഞ്ഞു. പതിനായിരങ്ങൾ മുടക്കി വേദിയിൽ കയറുന്ന മറ്റു സ്കൂളുകൾക്ക് മാതൃകയാണ് ആയിഷ ടീച്ചറും മൊഞ്ചത്തിമാരും.






Leave a Reply