November 15, 2025

വയനാടിന്റെ വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുന്നുവെന്ന് ജനപ്രതിനിധികൾ

0
IMG_20171030_111116

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമാണന്ന് ജനപ്രതിനിധികൾ .തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണം സംബന്ധിച്ച് കൽപ്പറ്റയിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി കെ.ടി.ജലീലിനോടാണ് ജനപ്രതിനിധികൾ പരാതി ഉന്നയിച്ചത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ നിയമനം നടത്താത്തതിനാൽ നാല് ബ്ലോക്കുകളിൽ ബി.ഡി.ഒ. മരില്ല. എഞ്ചിനീയർമാർ മുതൽ നിരവധി തസ്തികകളിൽ ഉദ്യോഗസ്ഥരില്ല.   

     ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത പല പദ്ധതികൾക്കും സംസ്ഥാനതല ഉദ്യോഗസ്ഥർ വേണ്ടത്ര വേഗത്തിൽ ഫയൽ നീക്കുന്നില്ല. ജില്ലയിലെ സ്കൂളുകളിൽ ജനുവരി മാസം മുതൽ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കിണർ റീചാർജ് ചെയ്യുന്നതിനുള്ള നീരുറവ പദ്ധതിയും സ്കൂളുകളിൽ വൃക്ഷതൈ നടുന്നതിനുള്ള മരക്കൂട്ടം പദ്ധതിയും ഇങ്ങനെ ഉദ്യോസ്ഥ നിസ്സഹകരണത്താൽ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി പരാതിപ്പെട്ടു. ജില്ലാ മണ്ണു സംരംക്ഷണ ഓഫീസർ മുഖേന സമർപ്പിച്ച 30 ലക്ഷം രൂപയുടെ  ഈ രണ്ട് പദ്ധതികളുടെയും  ഫയൽ  സംസ്ഥാന മണ്ണു സംരക്ഷണ പര്യവേക്ഷണ ഡയറക്ടർ നാല് മാസമാണത്രെ മേശക്കുള്ളിൽ വച്ചത്. 
    വയനാട്ടിലെ കരാർ ജോലികൾക്ക് ഹിൽട്രാക്ക് അലവൻസ് അനുവറിക്കണമെന്നും കോസ്റ്റ് ഓഫ് ഇൻഡക്സിൽ മാറ്റം വരുത്തണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.   ജില്ലയിൽ കഴിഞ്ഞ നാല് വർഷമായി ക്വാറികൾ പ്രവർത്തിക്കാത്തതിനാൽ കല്ലിനും മറ്റ് അസംസ്കൃത വസ്തുക്കൾക്കും ക്ഷാമമുണ്ട്. കരാറുകാർ വിട്ടു നിൽക്കുന്നു. ഇതു മൂലം പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇതിനിടെ സംസ്ഥാന ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കൂടിയാകുമ്പോൾ   ലക്ഷ്യം കൈവരിക്കാൻ കഴിയുന്നില്ലന്നും ജനപ്രതിനിധികൾ പറഞ്ഞു. പ്രശ്നത്തിൽ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. പഞ്ചായത്തുകൾക്ക്  കീഴിലെ ആശുപത്രികളിൽ  ഉച്ചകഴിഞ് സേവനം ആവശ്യമുള്ളവർക്കെല്ലാം പഞ്ചായത്തുകൾക്ക് സ്വന്തമായി ഡോക്ടറെയും ഒരു പരാമെഡിക്കൽ സ്റ്റാഫിനെയും എത്ര കാലത്തേക്ക് വേണമെങ്കിലും നിയമിക്കാൻ ഉത്തരവുണ്ടന്ന് മന്ത്രി അറിയിച്ചു.
 
      . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *