January 19, 2026

ഗാന്ധിവധം സൈദ്ധാന്തിക ഹത്യയായിരുന്നുവെന്ന് കെ.ഇ.എൻ കുഞ്ഞഹമ്മദ്

0
IMG_20171007_111527_1
By ന്യൂസ് വയനാട് ബ്യൂറോ
ഗാന്ധിവധം സൈദ്ധാന്തിക ഹത്യയായിരുന്നു.. കെ.ഇ.എൻ.

കൽപ്പറ്റ: ഫാസിസ്റ്റുകൾ വർഷങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിൽ നടത്തിയ സൈദ്ധാന്തിക ഹത്യയായിരുന്നു ഗാന്ധി വധമെന്ന് പ്രമുഖ എഴുത്ത് കാരനും പ്രഭാഷകനുമായ കെ.ഇ.എൻ.   കുഞ്ഞഹമ്മദ് പറഞ്ഞു.വയനാട് പ്രസ്സ് ക്ലബ്ബും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി കൽപ്പറ്റയിൽ നടത്തിയ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് മതനിരപേക്ഷത കരുതലും  കടമയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
          മതനിരപേക്ഷത എന്ന സമീപനത്തെയും പ്രത്യയശാസ്ത്രത്തെയും മഹാത്മ ഗാന്ധി യുടെ കാഴ്ചപ്പാടുകളെയും ഇല്ലായ്യ ചെയ്യാൻ ഫാസിസ്റ്റുകൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷ വാദികളാവുകയാണ് ഫാസിസ ത്തെ നേരിടാനുള്ള ഏക മാർഗ്ഗം  നമ്മുടെ ജീവിതം തന്നെയാണ് മാനവികതയുടെയും മതനിരപേക്ഷതയുടെയും സ്രോതസ്.  ജനാധിപത്യത്തിന്റെ ഏറ്റവും ഹൃദ്യമായ അനുഭൂതിയാണ് മതനിര പേക്ഷത. ബഹുജന സുഹായ ബഹുജന ഹിതായ എന്ന മഹത്തായ നിർവചനം  ബുദ്ധനാണ് ആദ്യം പറഞ്ഞത്.  വികസനം തുടങ്ങേണ്ടത് പാർശ്വവൽക്കരിക്കപ്പെട്ടവരിൽ നിന്നാണന്നും കെ.ഇ.എൻ.പറഞ്ഞു. ചടങ്ങിൽ വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഖാദർ പാലാഴി, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ. ഷീജ, കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് സെന്റർ ഡയറക്ടർ എ.സജിത്ത്., ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ബാലഗോപാലൻ,  എ.ഡി.സി. വി. മജീദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി.ജിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *