സ്വാഗത സംഘം രൂപീകരിച്ചു.
മാനന്തവാടി ∙ താഴെ 54 പരുമല നഗർ സെന്റ് ഗ്രിഗോറിയോസ് ഒാർത്തഡോക്സ്
പളളിയിൽ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നതിന്റെയും പരുമല
തിരുമേനിയുടെ ഒാർമ്മുപ്പെരുന്നാളിന്റെ നടത്തിപ്പിനുമായി സ്വാഗതസംഘം
രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണയോഗത്തിൽ വികാരി ഫാ. അജു ഫിലിപ്പ്
അധ്യക്ഷത വഹിച്ചു. നവംബര്‍ 17,18 തിയതികളിൽ നടക്കുന്ന പരുമല തിരുമേനിയുടെ
ഒാർമ്മുപ്പെരുന്നാളിനോട് അനുബന്ധിച്ചാണ് തിരുശേഷിപ്പ് സ്ഥാപിക്കുന്നത്.
ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മോർ എപ്പിപ്പാനിയോസ് മുഖ്യകാർമ്മികത്വം
വഹിക്കും. ചെയർമാനായി ഫാ. അജു ഫിലിപ്പിനെയും വിവധ സബ് കമ്മിറ്റി
കൺവീനർമാരായി പി.എം. സണ്ണി, ചാക്കോ വലിയകുന്നേൽ, എ.കെ. ജേക്കബ്, പി.എം.
ബെന്നി, സജി പുളിക്കക്കുടി, എൻ.എം. കുര്യാക്കോസ്, ജിതിൻ മാത്യു
എന്നിവരെയും തിരഞ്ഞെടുത്തു.





Leave a Reply